എന്നും വരയും കുറിയുമൊക്കെ ചാലിച്ച് എന്തെങ്കിലും ചെയ്യണമെന്നു കരുതിയിരുന്നെങ്കിലും അതൊന്നും ഈയുള്ളവന് നടന്നില്ല. പക്ഷെ എല്ലാം ബുധിരാക്ഷസനെന്നു വിശേഷിപ്പിക്കുന്ന idiot കമ്പ്യൂട്ടറില്‍ ഒതുങ്ങി .. സ്വന്തമെന്നു പറയാനാവില്ലെങ്കിലും ചില കോഡുകള്‍ മാത്രം എന്റെ വക..എന്നാലും ഞാനും ഈ പഹയന്റെ സഹായത്താല്‍ ബ്ലോഗിലിടം നേടി..! ================================================================ ജീവിതം , അതിപ്പോഴും ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. കലാലയ ജീവിതത്തില്‍ എല്ലാം ഒരു തമാശയായും സ്വന്തമായി ബാധ്യതയില്ലതെയും അങ്ങനെ കടന്നു പോയി. ഇപ്പോള്‍ കാര്യങ്ങളുടെ സ്ഥിതി മാറി, അതോടെ എന്റെ ഗൌരവവും. പക്ഷെ എല്ലാം മനസ്സില്കാനും കേള്കാനും പറയാനും ഞാന്‍ തന്നെ ആയതു പോലെ. ആരും ആരെയും ഒന്നിനും സഹായികാണോ, ഒന്നും കേള്കാണോ തയ്യാറല്ല. പക്ഷെ ചില കഥകള്‍ എല്ലാര്ക്കും ഇഷ്ടമാണ്. അതില്‍ ഞാന്‍ പെടില്ലെല്ലോ..! മനസ്സിന്റെ കോണില്‍ ഇങ്ങനെ ഉയരുന്ന ചിന്തകള്‍ ചിലപ്പോഴെങ്കിലും കവിതയായി ഭാവിചെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ എന്നെ പോലെ കലാ ബോധാമില്ലതവര്ക് അങ്ങിനെ പറ്റുമോ ? അത് കൊണ്ട് ഗദ്യ രൂപത്തില്‍ അങ്ങ് കാച്ചിയേക്കാമെ...