Skip to main content

Posts

Showing posts from November, 2020

മാധ്യമങ്ങള്‍!

 മുമ്പ് സെക്കുലര്‍ എന്നു  വിശേഷിപ്പിക്കപ്പെട്ടിരുന്ന പല പത്രങ്ങളുടെയും സ്വഭാവം മാറിയിട്ടുണ്ട്. ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്താണ് ക്ഷേത്രം പണിയുന്നത് എന്ന്  എത്ര  മാധ്യമങ്ങള്‍ തുറന്നെഴുതി? ആരും വിമര്‍ശനത്തിന്  അതീതരല്ല. മാധ്യമസ്ഥാപനങ്ങളും (മാധ്യമപ്രവര്‍ത്തകരും) വിമര്‍ശിക്കപ്പെടുക തന്നെ വേണം മാധ്യമങ്ങള്‍ എന്നു പറയുമ്പോള്‍ മാധ്യമസ്ഥാപനം നടത്തുന്നതാര്, അതിന്റെ നിക്ഷിപ്ത താൽപര്യം എന്ത് എന്നൊക്കെ ആലോചിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സ്ഥാപനം നടത്തുന്നത് രാഷ്ട്രീയ പാര്‍ട്ടികളായിരിക്കാം, മതസംഘടനകളായിരിക്കാം, കോര്‍പറേറ്റ് കമ്പനികളായിരിക്കാം. ഓരോന്നിനും അവരുടേതായ താൽപര്യങ്ങളുണ്ടായിരിക്കും   പരസ്യക്കാര്‍ പണം നല്‍കി പരസ്യം  കൊടുക്കും. അവ പ്രസീദ്ധീകരിക്കുമ്പോഴും മാധ്യമങ്ങള്‍ എഡിറ്റോറിയല്‍  സ്വാതന്ത്ര്യം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ 1970 കള്‍ മുതല്‍ ആ ബന്ധത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നുതുടങ്ങി. പരസ്യക്കാര്‍ കൂടുതല്‍ പിടിമുറുക്കിത്തുടങ്ങി. നിങ്ങള്‍ ഇന്ന വാര്‍ത്ത ഇന്ന രീതിയില്‍ കൊടുത്തില്ലെങ്കില്‍ ഞങ്ങള്‍ പരസ്യം തരില്ല എന്ന നിലപാട്.  പിന്നീട് പെയ്ഡ് ന്യൂസായി

മുസ്ലിം വോട്ടുകള്‍ക്ക് മേല്‍ കഴുക കണ്ണുകള്‍!!

    മതേതര പാര്‍ട്ടികള്‍ ഉവൈസിയുടെ വോട്ട് സൗജന്യമായി കിട്ടണം എന്ന വാശി ഉപേക്ഷിക്കണം.ബിജെപി വിജയിക്കാതിരിക്കണമെന്ന് നിങ്ങള്‍ക് താല്പര്യമുണ്ടെങ്കില്‍ അയാളുമായി മാന്യമായ രാഷ്ട്രീയ സഖ്യം ഉണ്ടാക്കാമായിരുന്നു. ബിജെപിയിലേക്ക് ചാടാതിരിക്കാന്‍ സ്വന്തം സ്ഥാനാര്‍ഥികളെ ഹോട്ടലില്‍ അടച്ചിടേണ്ട ഗതികേടുള്ള  കോണ്‍ഗ്രസ്സിനെ വിശ്വസിച്ചു സൗജന്യമായി ജയിപ്പിച്ചു തന്നിട്ട് എന്ത് കാര്യം. അതിലേറെ നല്ലത് ബിജെപിക്ക് നേരിട്ട് വോട്ടു കൊടുക്കലല്ലേ. രാമക്ഷേത്രം നിര്‍മ്മാണം, ബീഫ് നിരോധനം ഏതു വിഷയത്തിലാണ് കോണ്‍ഗ്രസ്സ്‌ ബിജെപിയില്‍ നിന്ന് ഭേദപ്പെട്ടത്. എത്ര ആഞ്ഞ് ഈ സമുദായത്തിന്റെ മുഖത്ത് ചവിട്ടിയാലും പിന്നെയും ഇവനെയൊക്കെ സൗജന്യമായി ജയിപ്പിക്കാന്‍  ഈ സമുദായത്തിന്‍റെ  ബാധ്യതയാണ് എന്ന് കരുതുന്ന അറപ്പുള്ള അടിമത്തം ഈ സമുദായം എന്ന് ഉപേക്ഷിക്കുന്നോ അന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം തെളിഞ്ഞുവരും.   പിന്നെ മുസ്ലിം ലീഗ് അടക്കമുള്ള മുസ്ലിം പാർട്ടികളെ കൂടെ കൂട്ടാതെ ഒന്നും കൊടുത്തില്ലെങ്കിലും മുസ്‌ലിങ്ങൾ കോൺഗ്രസ്‌ ബിജെപി വരാതിരിക്കാൻ വോട്ട് ചെയ്യേണ്ടവർ ആണ് എന്നാണ് ഈ പറയുന്നതിന്റെ അർത്ഥം അത് അംഗീകരിക്കാൻ കഴിയില്ലല്ലോ പിന്