Skip to main content

ബംഗളൂരു വെടിവയ്പ്: അജണ്ട നിർമിക്കുന്നതാര് ?

 ബംഗളൂരുവിൽ ഒരു കോൺഗ്രസ് എം എൽ എ യുടെ സഹോദരിയുടെ മകൻ നവീൻ നടത്തിയ പ്രവാചകനിന്ദയും അതേ തുടർന്നുണ്ടായ സംഘർഷവും വാർത്തകളിൽനിന്നു നാം മനസ്സിലാക്കി. പൊടുന്നനെയുണ്ടായ പോലീസ് വെടിവയ്പിൽ മൂന്നു മുസ്‌ലിം യുവാക്കൾ രക്തസാക്ഷികളായി. പരിക്കേറ്റവരിലൊരാൾ കൂടി പിന്നീട് മരിച്ചു. അനവധി പേർ തടവിലായി. മുസ്‌ലിംയുവാക്കളെ തേടി വേട്ട തുടരുകയാണ് പോലീസ്.
ബംഗളൂരുവിലെ മത, രാഷട്രീയ നേതാക്കൾ സംഭവത്തെ കുറിച്ച് പ്രതികരിച്ചതിപ്രകാരമാണ്:

ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് ദേശീയ പ്രസിഡന്റ് സയ്യിദ് അർശദ് മദനി  : ബംഗളൂരുവിൽ കഴിഞ്ഞ ദിവസമുണ്ടായ പ്രശ്നങ്ങൾക്ക് കാരണം നിയമ പാലകരാണ്. മർദ്ദിതരെ അക്രമികളായി ചിത്രീകരിക്കുന്ന നിലപാട് സ്വീകരിക്കുന്ന പക്ഷം ഞങ്ങൾ കോടതിയെ സമീപിക്കും. വിമർശന വിധേയമായ പ്രവാചക നിന്ദ പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ കേസെടുക്കാതെ നീതിക്കായി ശബ്ദം ഉയർത്തിയവർക്കെതിരെ എന്തുകൊണ്ട് വെടിയുതിർത്തു?

കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ : ഇതിനുപിന്നിൽ ബിജെപിയുടെ ഹിഡൻ അജണ്ടയുണ്ട്. ഞങ്ങളുടെ എം എൽ എ ആണ് അവിടെ. അദ്ദേഹത്തിൻ്റെ ഇമേജ് തകർക്കാൻ അവർ ആഗ്രഹിക്കുന്നു. സമഗ്രമായ അന്വേഷണം വേണം.

എന്നാൽ ഒരന്വേഷണവും നടത്താതെ സംഭവം എസ്ഡിപിഐ ഗൂഢാലോചനയാണെന്ന് ബിജെപി നേതാക്കൾ പ്രഖ്യാപിച്ചു. അതിന് തെളിവ് സൃഷ്ടിക്കുന്നതിന് വേണ്ടി മുസമ്മിൽ പാഷ എന്ന എസ്ഡിപിഐ ഭാരവാഹിയെ പ്രതിയാക്കി അറസ്റ്റ് ചെയ്തു. എന്നാൽ ഈ കള്ളക്കഥ പൊളിക്കുന്ന വാർത്തയാണ്  NDTV ചാനൽ പുറത്ത് വിട്ടത്. മുസമ്മിൽ പാഷ ജനങ്ങളോട് നിയമം പാലിക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോയുടെ പൂർണരൂപം തന്നെ അവർ സംപ്രേഷണം ചെയ്തു. എസ് ഡി പി ഐ കർണാടക സ്റ്റേറ്റ് പ്രസിഡന്റ് ഇൽയാസ് മുഹമ്മദ് തുംബെ നടത്തിയ വാർത്താ സമ്മേളനം ബംഗളൂരുവിലെ മിക്കമാധ്യമങ്ങളും മതിയായ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. സ്വയം സംസാരിക്കുന്ന തെളിവുകളുടെ വെളിച്ചത്തിൽ സത്യം ബോധ്യപ്പെട്ടതു കൊണ്ടായിരുന്നു അതെന്ന് വ്യക്തമാണ്. സംഘപരിവാര മാധ്യമങ്ങൾ ഒഴികെയുള്ളവർ ഇപ്പോൾ എസ് ഡി പി ഐക്കെതിരെ ആരോപണമുന്നയിക്കുന്നില്ലെന്ന് മാത്രമല്ല, പോലീസിൻ്റെ വീഴ്ചയും ബിജെപിയുടെ ദുരുദ്ദേശ്യവും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഭവം സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന എസ് ഡി പി ഐ ആവശ്യം ഇപ്പോൾ നിരവധി പേർ ഏറ്റെടുത്തിട്ടുമുണ്ട്. 
കേരളത്തിലെ ചില 'സോഷ്യൽ മീഡിയ ജീവികൾ'ക്ക് മാത്രം ഇതൊന്നും ബോധ്യമായിട്ടില്ല. അഥവാ സ്വയം ബോധിച്ചാലും അവരത് മറ്റുള്ളവരെ ബോധിപ്പിക്കുകയുമില്ല. ഇവരോടൊക്കെ സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുക മാത്രമേ നിവൃത്തിയുള്ളൂ. എന്നാൽ സത്യാന്വേഷികളായ സാധാരണ ജനങ്ങളുടെ അറിവിലേക്കായി ചില വസ്തുതകൾ ഇവിടെ പങ്ക് വയ്ക്കുകയാണ്.

പ്രവാചകനെ നിന്ദിക്കുന്ന പോസ്റ്റിട്ട നവീൻ ഒരു സംഘിപുത്രനാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് ബിജെപിക്കാണെന്ന് പരസ്യമായി പറയുന്നതിൽ അഭിമാനം കൊണ്ട വ്യക്തിയാണയാൾ. നരേന്ദ്ര മോദി അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലയിട്ട ദിവസം മുസ്‌ലിം വീടുകളിൽ മധുരവിതരണം നടത്തി പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അയാളുടെ പോസ്റ്റ് കൂടുതൽ പ്രകോപനപരവും കുറ്റകരവുമാകുന്നത്. മുസ്‌ലിം മസ്ജിദ് ഫെഡറേഷൻ ഭാരവാഹികൾ ഉൾപ്പെടെയാണ് അതിനെതിരെ പരാതി നൽകിയത്. മുസ്‌ലിംകൾ ഭൂരിപക്ഷമുള്ള ഒരു പ്രദേശത്ത് സമുദായ മൈത്രിക്ക് കോട്ടം തട്ടിക്കുന്ന പ്രവർത്തനം ഒരാളിൽ നിന്നുണ്ടായാൽ അതിനെ ഗൗരവമായി കണ്ട് നിയമ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തമാണ് പോലീസിനുള്ളത്. പൊലീസ് അതിൽ വീഴ്ച വരുത്തിയെന്ന് മാത്രമല്ല, പരാതി നൽകാനായി സ്റ്റേഷനിൽ ചെന്നവരെ അപഹസിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞ് ജനങ്ങൾ സ്റ്റേഷനടുത്ത് തടിച്ചുകൂടി. ആരുടെയും സംഘാടനമില്ലാതെ എങ്ങനെയാണ് രാത്രി പതിനൊന്ന് മണി സമയത്ത് ആയിരത്തോളം പേർ സ്റ്റേഷനടുത്ത് എത്തിച്ചേർന്നതെന്ന് സംശയിച്ചേക്കാം. ഡി.ജെ.ഹള്ളി - താനറി റോഡിനെ കുറിച്ച് അറിയാത്തത് കൊണ്ട് മാത്രമാണ് ഈ സംശയമുണ്ടാകുന്നത്. രാത്രി വൈകിയും ജനനിബിഢമാകുന്ന ഒരു തെരുവാണിത്. രാത്രി പതിനൊന്ന് മണി അവരെ സംബന്ധിച്ചിടത്തോളം അസമയമല്ല. മുസ്‌ലിംകൾ തിങ്ങി പാർക്കുന്ന പ്രദേശവുമാണിത്.

ജനങ്ങളോട് ക്ഷമയവലംബിക്കുവാനും നിയമത്തെ അനുസരിക്കുവാനും
എസ് ഡി പി ഐ ഭാരവാഹിയായ മുസമ്മിൽ ആഹ്വാനം ചെയ്യുന്ന വീഡിയോ വെളിച്ചത്ത് വന്നിട്ടുള്ളതാണ്. സ്റ്റേഷൻ പരിസരത്ത് ജനക്കൂട്ടം വർധിക്കുന്നതറിഞ്ഞിട്ടും പോലീസ് നിസ്സംഗത പാലിച്ചു. കുറ്റാരോപിതനെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകി ജനങ്ങളെ പിരിച്ചുവിടാൻ പോലും മുതിരാതിരുന്ന പോലിസ് മറ്റു സ്റ്റേഷനുകളിൽനിന്ന്  കൂടുതൽ സേന എത്തിച്ചേർന്ന ഉടൻ വെടിവയ്പ് ആരംഭിക്കുകയായിരുന്നു. വെടിവയ്പിന് മുമ്പേ പാലിക്കേണ്ട നടപടി ക്രമങ്ങൾ ഒന്നുമില്ലാതെയാണ് പോലിസ് വെടിവച്ചത്.
നവീനിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റും അതിനെതിരായ പരാതിയും അവഗണിച്ചതും, ജനങ്ങൾക്കു തടിച്ച് കൂടാൻ അവസരം സൃഷ്ടിച്ചതും, പോലീസ് മൈക്ക് നൽകി ജനങ്ങളെ ഉപദേശിക്കാൻ എസ്ഡിപിഐ ജില്ലാ ഭാരവാഹിയായ മുസമ്മിലിനോട് നിർദ്ദേശിച്ചതും, ലാത്തിയോ ടിയർ ഗ്യാസോ പ്രയോഗിക്കാതെ ജനങ്ങളുടെ നെഞ്ചിന് നേരെ വെടി വച്ചതും ഒടുവിൽ മുസമ്മിലിനെയും പരാതി നൽകാനായി ചെന്നവരെയും ഉൾപ്പെടെ സ്റ്റേഷനിലെ ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചതുമെല്ലാം ഒരു കേന്ദ്രത്തിലെ ഗൂഢാലോചനയാണെന്ന് വ്യക്തം. ഡിജെ ഹള്ളിയിലെ ജനങ്ങൾ ഈ ഗൂഢാലോചന കൃത്യമായി തിരിച്ചറിഞ്ഞതു കൊണ്ടാണ്  പ്രദേശത്തെ ക്ഷേത്രത്തിന് അവർ കാവൽ നിന്നത്. അവരുടെ കൂർമ ബുദ്ധിയെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.

ഏതോ കേന്ദ്രത്തിൽനിന്ന് തയ്യാറാക്കിയ തിരക്കഥക്ക് അനുസരിച്ച് മാത്രം പോലീസ് പ്രവർത്തിച്ചപ്പോഴാണ് ജനങ്ങൾ പ്രകോപിതരായത്. മണ്ണെണ്ണയൊഴിച്ച് കത്തിക്കാനും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിച്ചതാരാണ് ?  മുസ്‌ലിം വോട്ടർമാർ ഭൂരിപക്ഷമുള്ള സംവരണ മണ്ഡലത്തിൽ മുസ്‌ലിം - ദലിത് വിഭജനമുണ്ടാക്കിയാൽ രാഷ്ട്രീയ നേട്ടമുണ്ടാകുന്നത് ബിജെപിക്ക് മാത്രമാണ്. ബിജെപിയിലെ യെദ്യൂരപ്പ വിരുദ്ധ വിഭാഗത്തിൻ്റെ ഇടപെടലിനെ കുറിച്ചും കോൺഗ്രസിനുള്ളിലെ എംഎൽഎ വിരുദ്ധ ഗ്രൂപ്പിൻ്റെ പങ്കാളിത്തത്തെക്കുറിച്ചും സംശയങ്ങളുയർന്നിട്ടുണ്ട്. അത് പുറത്ത് കൊണ്ട് വരുന്നതിന് ജുഡീഷ്യൽ അന്വേഷണം വേണമെന്ന എസ് ഡി പി ഐ ആവശ്യത്തെ ബിജെപി സർക്കാർ തള്ളി കളഞ്ഞിരിക്കുകയാണ്.
   
പോലീസിൽ നിന്ന് പക്ഷപാതപരമായ സമീപനമുണ്ടാകുമ്പോൾ പ്രതിഷേധമുയരുന്നത് സ്വാഭാവികമാണ്. രണ്ടുമാസം മുമ്പ് സ്ഥലം എംഎൽഎയെ വിമർശിച്ച് പോസ്റ്റിട്ടതിൻ്റെ പേരിൽ ആസിഫ് എന്ന യുവാവിനെ പത്ത് മിനുട്ടിനകം അറസ്റ്റ് ചെയ്ത ഡി.ജെ.ഹള്ളി പോലീസിൽനിന്ന് തന്നെയാണ് മുഹമ്മദ് നബിയെ അവഹേളിച്ച കേസിൽ മറിച്ചൊരു നിലപാടുണ്ടാകുന്നത്. നീതി ബോധമുള്ളവർക്കൊന്നും ഇത്തരം സന്ദർഭങ്ങളിൽ മൗനികളായിരിക്കാനാവില്ല. അത് മാത്രമാണ് ഡി.ജെ.ഹള്ളിയിൽ സംഭവിച്ചത്. അവിടെ തടിച്ച് കൂടിയവരെല്ലാം എസ് ഡി പി ഐ നിയന്ത്രണത്തിലുള്ള ആളുകളൊന്നുമായിരുന്നില്ല. അവരിൽ വിവിധ രാഷ്ട്രീയക്കാരും രാഷ്ട്രീയ പക്ഷമില്ലാത്തവരും ഉണ്ടായിരുന്നു. ഇന്ന് വരെ അറസ്റ്റിലായ 370 പേരിൽ 22 പേർ( 6 ശതമാനം) മാത്രമാണ് എസ് ഡി പി ഐ പ്രവർത്തകർ. പാർട്ടിയുടെ ഹെഗ്ഡെ നഗറിലുള്ള ഒരു ഓഫീസിൻ്റെ ഇൻ്റീരിയർ വർക്ക് ചെയ്യുന്ന ആറ് ബിഹാരി തൊഴിലാളികളെ പിടിച്ചു കൊണ്ട് പോയി അറസ്റ്റ് ചെയ്തതുൾപ്പെടെയാണിത്. അവരിൽ നിന്ന് കിട്ടിയ പണിയായുധങ്ങളെ മാരകായുധങ്ങളാക്കി ചിത്രീകരിച്ച് വലിയ വാർത്ത സൃഷ്ടിക്കാനും പോലീസ് ശ്രമിച്ചു.  ഊണിലും ഉറക്കിലും എസ് ഡി പി ഐ നിരോധനം മാത്രം സ്വപ്നം കണ്ടിരിക്കുന്ന സംഘപരിവാര ഭരണകൂടത്തിൽനിന്ന് ഇതിലും വലിയ അനീതികളാണ് പ്രതീക്ഷിക്കേണ്ടത്. 

എസ് ഡി പി ഐ പ്രാദേശിക നേതാവായ മുസമ്മിലിൻ്റെ അറസ്റ്റിനെ ചൂണ്ടിയാണ് സംഭവത്തിൻ്റെ ഉത്തരവാദിത്തം മുഴുവൻ പാർട്ടിക്ക് മേൽ ചുമത്താൻ ബിജെപി ഒരുമ്പെടുന്നത്. അതിനെ തൊണ്ട തൊടാതെ വിഴുങ്ങിയ ഒരു യൂത്ത് നേതാവ് ഫെയ്സ് ബുക്കിൽ കുറിച്ചത് ഇപ്രകാരമാണ്: "ഡി.കെ.ശിവകുമാറിൻ്റെ നേതൃത്വത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് ഇപ്പണി എസ്ഡിപിഐ ചെയ്യുന്നത്."  എന്നാൽ സംഭവത്തെ കുറിച്ച് ഇപ്പറഞ്ഞ ശിവകുമാറിൻ്റെ അഭിപ്രായം ഞാൻ മുകളിലുദ്ധരിച്ചിട്ടുണ്ട്. ഒരു കാര്യം കൂടി ആ നേതാവിനെ അറിയിക്കട്ടെ - താങ്കൾ പറഞ്ഞ 'അപ്പണി' യുടെ പേരിൽ പോലീസിൻ്റെ പ്രതിപ്പട്ടികയിൽ കോൺഗ്രസിൻ്റെയും ജെഡിഎസിൻ്റെയും നിരവധി നേതാക്കളുണ്ട്. കോൺഗ്രസ് കൗൺസിലർ ഇർശാദ് ബേഗത്തിൻ്റെ ഭർത്താവ് കലീം പാഷ അവരിലൊരാളാണ്. കലാപത്തിന് പിന്നിൽ ഇദ്ദേഹത്തിൻ്റെ പങ്ക് വ്യക്തമാണെന്നാണ് പോലീസ് ആരോപിച്ചിരിക്കുന്നത് ( ഹിന്ദു ദിനപത്രം 14 ആഗസ്ത് 2020) പുലികേശി നഗർ വാർഡ് കൗൺസിലറായ കോൺഗ്രസ് നേതാവിന് വേണ്ടി പോലിസ് തിരച്ചിൽ നടത്തി കൊണ്ടിരിക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ മറ്റൊരു പ്രമുഖൻ ജെ ഡി എസ് നേതാവ് വാജിദ് ഖാൻ ആണ്.

ദ ഹിന്ദു ദിനപത്രം  ആഗസ്ത് 14 ന്  'D J Halli violence: Arrest of Concillor's husband leads to more political slugfest' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയോടൊപ്പമുള്ള ചില പ്രസ്താവനകൾ കൂടി ഇവിടെ ചേർക്കുന്നു. 
- ലോക്കൽ കൗൺസിലർമാരുടെ പങ്കിനോടൊപ്പം എസ് ഡി പി ഐയുടെ പങ്കും അന്വേഷിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി ബാസവ രാജ് ബൊമ്മൈ.
- ഈ സംഭവം കോൺഗ്രസ്സിൻ്റെ അക്രമാസക്തമായ മുഖം വെളിച്ചത്ത് കൊണ്ടു വന്നുവെന്ന് മന്ത്രി കെ.സുധാകർ. 
- മത സൗഹാർദം തകർക്കുന്ന പോസ്റ്റുകൾ പതിവാക്കിയിരുന്ന വ്യക്തിയാണ് നവീൻ. അതിൻ്റെ പിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നോയെന്ന് അന്വേഷിക്കണമെന്ന് മുൻ കെപിസിസി പ്രസിഡണ്ട് ദിനേശ് ഗുണ്ടു റാവു.
- അറസ്റ്റ് ചെയ്യപ്പെട്ട പാഷ കോൺഗ്രസ് നേതാവാണെന്ന്  കെ.ജെ.ജോർജ് എംഎൽഎ മാധ്യമങ്ങളോട് സമ്മതിച്ചു.  
- ആഭ്യന്തര കലഹത്തെ കുറിച്ച് സംസാരിച്ച് ഞങ്ങൾക്കുമേൽ സംശയം ജനിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കളായ മുൻ മേയർ സമ്പത്ത് രാജും എം എൽ എ സമീർ അഹ്‌മദ് ഖാനും പറഞ്ഞു.

ബംഗളൂരുവിലെ മുസ്‌ലിം നേതാക്കളും രാഷ്ട്രീയ നേതാക്കളുമുൾപ്പെടെ ഡി ജെ ഹള്ളിയിലെ സംഘർഷം ബിജെപി അജണ്ടയാണെന്ന കാര്യത്തിൽ ഏകാഭിപ്രായക്കാരാണ്. കേരളത്തിലെ ഒരു മുസ്‌ലിം യുവ നേതാവിനെയും ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായ ഒരു അഭിഭാഷകനെയും പോലുള്ള കേരളത്തിലെ ചില സ്വയം അവരോധിത നേതാക്കൾക്ക് മാത്രം എസ് ഡി പി ഐയുടെ ചോര കുടിക്കുന്നതിലാണ് കൗതുകം. ഇവരെല്ലാം സംഘപരിവാരത്തിൻ്റെ മെഗാഫോണായി പ്രവർത്തിക്കുന്നതിൻ്റെ പൊരുളാണ് പിടികിട്ടാത്തത്. ബാബരി മസ്ജിദ് വിഷയത്തിലടക്കം മുസ്‌ലിം സമുദായം ഒരുപക്ഷത്തും ആർ എസ് എസ് മറുപക്ഷത്തും വരുമ്പോൾ മാത്രമാണ് ഇങ്ങനെ ചിലർക്ക്
"വിചിത്ര വിവേകം" ഉദിക്കുന്നത് !

പിഅബ്ദുൽ മജീദ് ഫൈസി

Comments

Popular posts from this blog

മാസിക

അനുഭവങ്ങളുടെ ഒരു കൂമ്പാരമാണ് സത്യത്തില്‍ ജീവിതം. തുടക്കവും ഒടുക്കവും എല്ലാവര്ക്കും അറിയാവുന്ന മറ്റൊരു സത്യം. കാര്യങ്ങള്‍ ഇതാണെങ്കിലും ജീവിതം അത്രയ്ക്ക് സുഖകരമൊന്നുമായിരിക്കില്ല പലപ്പോഴും പലര്‍ക്കും.  പ്രവാസിയായി അവതാരമെടുത്തിരിക്കുന്നവര്‍ക്കാണ് താരതമ്യേനെ കൂടുതല്‍ അനുഭവങ്ങള്‍. ആകെ പരിഭ്രാമിചിരിക്കുംബോഴാനു സ്കൂളില്‍ പഠിച്ചിരുന്ന ഏകദേശം പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സുഹൃത്തിനെ  ബഹറിനില്‍ ഉണ്ടെന്നു ഫേസ് ബുക്കില്‍ നിന്നും അറിയുന്നത്. തൊട്ടടുത്ത ദിവസം തന്നെ കാണാനും സാധിച്ചു. അവന്‍ വീണ്ടും സന്തോഷിപ്പിച്ചു, എന്നോടൊപ്പം പ്രീഡിഗ്രിക്ക് പഠിച്ച മറ്റൊരു സുഹൃത്ത് കൂടി ഇവിടുണ്ട് പോലും. പിന്നെ സൗദിയിലുള്ള സുഹൃത്ത് വഴി ഒന്ന് രണ്ടാളുകള്‍ കൂടി എത്തി.. ചുരുക്കത്തില്‍ പ്രവാസം ആദ്യം തന്നെ പ്രയാസമായില്ല. കുറച്ചു മാസത്തേക്കെങ്കിലും  ഭാര്യയെയും കുഞ്ഞിനെയും പിരിഞ്ഞിരിക്കണമെന്നതാണ് വേദന. ഇപ്പോള്‍ കുബ്ബൂസുസുകളുടെയും കട്ടന്റെയും ലോകത്തെത്തിയത് പോലെ. മഗരിബിനു പള്ളിയില്‍ ഇന്ചിയിട്ട ചായയും കിട്ടുന്നുണ്ട്‌. പുതിയ കുറച്ചു പരിചയങ്ങളും എത്തി പിടിക്കാന്‍ സാധിച്ചു. കറുത്തവന്റെയും വെളുത്തവന്റ...

മാധ്യമങ്ങള്‍!

 മുമ്പ് സെക്കുലര്‍ എന്നു  വിശേഷിപ്പിക്കപ്പെട്ടിരുന്ന പല പത്രങ്ങളുടെയും സ്വഭാവം മാറിയിട്ടുണ്ട്. ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്താണ് ക്ഷേത്രം പണിയുന്നത് എന്ന്  എത്ര  മാധ്യമങ്ങള്‍ തുറന്നെഴുതി? ആരും വിമര്‍ശനത്തിന്  അതീതരല്ല. മാധ്യമസ്ഥാപനങ്ങളും (മാധ്യമപ്രവര്‍ത്തകരും) വിമര്‍ശിക്കപ്പെടുക തന്നെ വേണം മാധ്യമങ്ങള്‍ എന്നു പറയുമ്പോള്‍ മാധ്യമസ്ഥാപനം നടത്തുന്നതാര്, അതിന്റെ നിക്ഷിപ്ത താൽപര്യം എന്ത് എന്നൊക്കെ ആലോചിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സ്ഥാപനം നടത്തുന്നത് രാഷ്ട്രീയ പാര്‍ട്ടികളായിരിക്കാം, മതസംഘടനകളായിരിക്കാം, കോര്‍പറേറ്റ് കമ്പനികളായിരിക്കാം. ഓരോന്നിനും അവരുടേതായ താൽപര്യങ്ങളുണ്ടായിരിക്കും   പരസ്യക്കാര്‍ പണം നല്‍കി പരസ്യം  കൊടുക്കും. അവ പ്രസീദ്ധീകരിക്കുമ്പോഴും മാധ്യമങ്ങള്‍ എഡിറ്റോറിയല്‍  സ്വാതന്ത്ര്യം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ 1970 കള്‍ മുതല്‍ ആ ബന്ധത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നുതുടങ്ങി. പരസ്യക്കാര്‍ കൂടുതല്‍ പിടിമുറുക്കിത്തുടങ്ങി. നിങ്ങള്‍ ഇന്ന വാര്‍ത്ത ഇന്ന രീതിയില്‍ കൊടുത്തില്ലെങ്കില്‍ ഞങ്ങള്‍ പരസ്യം തരില്ല എന്ന നിലപാട്.  പിന്നീട്...

Dragon fruit

During my vacation, I was excited to spend time with my younger daughter, who is known for her naughtiness. True to her nature, she was very playful but also prone to crying over small things, sometimes for no apparent reason. I suspected she might feel like she wasn't getting enough attention. One day, I had to leave her at her grandpa's house due to an emergency. She continued her usual solitary games, running around the house. Later, she called me, crying and screaming because she accidentally knocked off a flower that her grandma had been carefully nurturing, hoping it would bear dragon fruit. The weather had been a bit rainy and windy, so I advised her not to say anything about the incident and to behave normally. Initially, she didn't agree, but I insisted to stop her crying. A week passed without any issues, and I returned home. On the last day, she called me again, this time laughing. Curious, I asked her what was so funny. She smiled, and her elder sibling explaine...