എല്ലാ വർഷവും സാധാരണ നാട്ടിൽ വന്നാൽ, കുറഞ്ഞ പക്ഷം സുബിനെയെങ്കിലും കാണാറുണ്ട്. ഇത്തവണ, ബഹറിനിൽ നിന്നായിരുന്നില്ല, മറിച്ചു തെക്കേ ഇന്ത്യയിൽ നിന്നുമാണെന്നു മാത്രം. മാത്രവുമല്ല, അങ്ങ് അമേരിക്കയിൽ നിന്നും ആഗ്നെസും വരുന്നെന്നു പറഞ്ഞു. പക്ഷെ എണ്ണിപ്പെറുക്കി എല്ലാരേയും എത്തിക്കാൻ അത്ര എളുപ്പമല്ല, സുബിനിലാണ് എല്ലാ പ്രതീക്ഷയും. തെറ്റിയില്ല, പത്തു പേര് വന്നാൽ അത് വിജയമെന്നാണ് ഞങ്ങടെ ഒരിത്. ഞാൻ ഫാമിലിയെയും കൂട്ടി വന്നു, ഉച്ചയ്ക്ക് ഊണിനു എല്ലാരേയും വിളിച്ചെങ്കിലും ആഗ്നെസ് മാത്രമാണ് വന്നത്. എന്നാലും അത് പൊളിയായിരുന്നു, നീനയും പിള്ളേരും ഞാനും പിന്നെ ആഗ്നെസും, പിന്നെ ഓരോരുത്തരെ വിളിച്ചു, ചൂലിൽ എത്തിയെപ്പോഴേക്കും മഴ കനത്തു. കുടുംബത്തിന് തറവാട്ടിലേക്ക് (?) പോകാനുള്ളത് കൊണ്ട് സുബിനെ കാത്തു നിന്നില്ല, അവര് പോയി, അപ്പൊ തന്നെ മഴയെത്തു ഇരു ചക്രത്തിൽ സുബിനും എത്തി.
വരുമെന്ന് പറഞ്ഞ ചിലർ വന്നില്ല, ചിലരെ ഫോണിൽ വിളിച്ചു, വർഷ ഇങ്ങോട്ടു വീഡിയോ കോളും ചെയ്തു. രോഹിത് ആയിരുന്നു താരം, ഇടവേളകളില്ലാതെ അവൻ താഥ്വികനായി! അടൂർ എസ എച് ഒ ശ്യാം ജോലിക്കിടയിലും വന്നത് ചെറിയ ഒത്തുകൂടലിനു ചാരുതയേകി. പിന്നെ സംസ്ഥാനവും അടുത്ത സംസ്ഥാനവും കൈ വെള്ളയിൽ ഒതുക്കിയ യൂനുസ്, ദുഫായിൽ നിന്നും വിപിനും, ഒരുപാട് വര്ഷങ്ങള്ക്കു ശേഷം സിജുവും, ഏഴംകുളത്തു നിന്ന് അമ്മയെ അടൂരിൽ നിർത്തി ഞാനങ്ങളെ കാണാനായി ആൽബെർട്ടും അങ്ങിനെ കാത്തിരിപ്പിനൊടുവിൽ അജോയും കൂടി എത്തിയതോടെ 2025 ആ കുഞ്ഞു ഗെറ്റ്ടുഗതർ കഴിഞ്ഞു.

Comments