Skip to main content

മാസിക

അനുഭവങ്ങളുടെ ഒരു കൂമ്പാരമാണ് സത്യത്തില്‍ ജീവിതം. തുടക്കവും ഒടുക്കവും എല്ലാവര്ക്കും അറിയാവുന്ന മറ്റൊരു സത്യം. കാര്യങ്ങള്‍ ഇതാണെങ്കിലും ജീവിതം അത്രയ്ക്ക് സുഖകരമൊന്നുമായിരിക്കില്ല പലപ്പോഴും പലര്‍ക്കും.

 പ്രവാസിയായി അവതാരമെടുത്തിരിക്കുന്നവര്‍ക്കാണ് താരതമ്യേനെ കൂടുതല്‍ അനുഭവങ്ങള്‍.

ആകെ പരിഭ്രാമിചിരിക്കുംബോഴാനു സ്കൂളില്‍ പഠിച്ചിരുന്ന ഏകദേശം പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സുഹൃത്തിനെ  ബഹറിനില്‍ ഉണ്ടെന്നു ഫേസ് ബുക്കില്‍ നിന്നും അറിയുന്നത്. തൊട്ടടുത്ത ദിവസം തന്നെ കാണാനും സാധിച്ചു. അവന്‍ വീണ്ടും സന്തോഷിപ്പിച്ചു, എന്നോടൊപ്പം പ്രീഡിഗ്രിക്ക് പഠിച്ച മറ്റൊരു സുഹൃത്ത് കൂടി ഇവിടുണ്ട് പോലും.

പിന്നെ സൗദിയിലുള്ള സുഹൃത്ത് വഴി ഒന്ന് രണ്ടാളുകള്‍ കൂടി എത്തി.. ചുരുക്കത്തില്‍ പ്രവാസം ആദ്യം തന്നെ പ്രയാസമായില്ല. കുറച്ചു മാസത്തേക്കെങ്കിലും  ഭാര്യയെയും കുഞ്ഞിനെയും പിരിഞ്ഞിരിക്കണമെന്നതാണ് വേദന.

ഇപ്പോള്‍ കുബ്ബൂസുസുകളുടെയും കട്ടന്റെയും ലോകത്തെത്തിയത് പോലെ.
മഗരിബിനു പള്ളിയില്‍ ഇന്ചിയിട്ട ചായയും കിട്ടുന്നുണ്ട്‌. പുതിയ കുറച്ചു പരിചയങ്ങളും എത്തി പിടിക്കാന്‍ സാധിച്ചു.


കറുത്തവന്റെയും വെളുത്തവന്റെയും കൂടെ പള്ളിയില്‍ നമസ്കരിച്ചു..എനിക്ക് തന്നെ അഭിമാനം തോന്നി. അല്ഹമ്ദുലില്ലഹ്, എന്നെ മുസ്ലിമാക്കിയത്തിനു നിനക്ക് നന്ദി.. ഇപ്പോള്‍ എന്നും ഇങ്ങനെ പല രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോഴും നമസ്കാരത്തില്‍ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നത്.


Comments

Jannie Funster said…
The font is so beautiful, almost like a dance. Tho I do not understand any of the meaning.
:) ha..ha... Thanks Jannie.. This is about my first experience when i arrived in Gulf..!!

Popular posts from this blog

ലൈഫ് ഈസ്‌ ബ്യുടിഫുല്‍

എന്നും വരയും കുറിയുമൊക്കെ ചാലിച്ച് എന്തെങ്കിലും ചെയ്യണമെന്നു കരുതിയിരുന്നെങ്കിലും അതൊന്നും ഈയുള്ളവന് നടന്നില്ല. പക്ഷെ എല്ലാം ബുധിരാക്ഷസനെന്നു വിശേഷിപ്പിക്കുന്ന idiot കമ്പ്യൂട്ടറില്‍ ഒതുങ്ങി .. സ്വന്തമെന്നു പറയാനാവില്ലെങ്കിലും ചില കോഡുകള്‍ മാത്രം എന്റെ വക..എന്നാലും ഞാനും ഈ പഹയന്റെ സഹായത്താല്‍ ബ്ലോഗിലിടം നേടി..!   ================================================================ ജീവിതം , അതിപ്പോഴും ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. കലാലയ ജീവിതത്തില്‍ എല്ലാം ഒരു തമാശയായും സ്വന്തമായി ബാധ്യതയില്ലതെയും അങ്ങനെ കടന്നു പോയി. ഇപ്പോള്‍ കാര്യങ്ങളുടെ സ്ഥിതി മാറി, അതോടെ എന്റെ ഗൌരവവും. പക്ഷെ എല്ലാം മനസ്സില്കാനും കേള്കാനും പറയാനും ഞാന്‍ തന്നെ ആയതു പോലെ. ആരും ആരെയും ഒന്നിനും സഹായികാണോ, ഒന്നും കേള്കാണോ തയ്യാറല്ല. പക്ഷെ ചില കഥകള്‍ എല്ലാര്ക്കും ഇഷ്ടമാണ്. അതില്‍ ഞാന്‍ പെടില്ലെല്ലോ..! മനസ്സിന്റെ കോണില്‍ ഇങ്ങനെ ഉയരുന്ന ചിന്തകള്‍ ചിലപ്പോഴെങ്കിലും കവിതയായി ഭാവിചെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ എന്നെ പോലെ കലാ ബോധാമില്ലതവര്ക് അങ്ങിനെ പറ്റുമോ ? അത് കൊണ്ട് ഗദ്യ രൂപത്തില്‍ അങ്ങ് കാച്ചിയേക്കാമെ...

Get - Together @ 2025

  എല്ലാ വർഷവും സാധാരണ നാട്ടിൽ വന്നാൽ, കുറഞ്ഞ പക്ഷം സുബിനെയെങ്കിലും  കാണാറുണ്ട്. ഇത്തവണ, ബഹറിനിൽ നിന്നായിരുന്നില്ല, മറിച്ചു തെക്കേ ഇന്ത്യയിൽ നിന്നുമാണെന്നു മാത്രം. മാത്രവുമല്ല, അങ്ങ് അമേരിക്കയിൽ നിന്നും ആഗ്നെസും വരുന്നെന്നു പറഞ്ഞു. പക്ഷെ എണ്ണിപ്പെറുക്കി എല്ലാരേയും എത്തിക്കാൻ അത്ര എളുപ്പമല്ല, സുബിനിലാണ് എല്ലാ പ്രതീക്ഷയും. തെറ്റിയില്ല, പത്തു പേര് വന്നാൽ അത് വിജയമെന്നാണ് ഞങ്ങടെ ഒരിത്. ഞാൻ ഫാമിലിയെയും കൂട്ടി വന്നു, ഉച്ചയ്ക്ക് ഊണിനു എല്ലാരേയും വിളിച്ചെങ്കിലും ആഗ്നെസ് മാത്രമാണ് വന്നത്. എന്നാലും അത് പൊളിയായിരുന്നു, നീനയും പിള്ളേരും ഞാനും പിന്നെ ആഗ്നെസും, പിന്നെ ഓരോരുത്തരെ വിളിച്ചു, ചൂലിൽ എത്തിയെപ്പോഴേക്കും മഴ കനത്തു. കുടുംബത്തിന് തറവാട്ടിലേക്ക് (?) പോകാനുള്ളത് കൊണ്ട് സുബിനെ കാത്തു നിന്നില്ല, അവര് പോയി, അപ്പൊ തന്നെ മഴയെത്തു ഇരു ചക്രത്തിൽ സുബിനും എത്തി.  വരുമെന്ന് പറഞ്ഞ ചിലർ വന്നില്ല, ചിലരെ ഫോണിൽ വിളിച്ചു, വർഷ ഇങ്ങോട്ടു വീഡിയോ കോളും  ചെയ്തു. രോഹിത് ആയിരുന്നു താരം, ഇടവേളകളില്ലാതെ അവൻ താഥ്വികനായി! അടൂർ എസ എച് ഒ  ശ്യാം ജോലിക്കിടയിലും വന്നത് ചെറിയ ഒത്തുകൂടലിനു ചാരുതയേകി. പിന്...