പ്രവാസ ജീവിതത്തിലെ ചെറിയ ഇടവേളയില്‍ അവന്‍ തലസ്ഥാനത്തേക്ക് വരുന്നു....
സകുടുംബം ! ഈ സന്തോഷ വാര്‍ത്ത അറിയിച്ചു കൊണ്ട് അതികായനായ ആ മനുഷ്യന്‍
എന്നെ ഫോണ്‍ ചെയ്തു പറഞ്ഞു..എനിക്കും ആകാംഷയായി...പണ്ട് കോളേജില്‍
പഠിക്കുന്ന കാലത്ത് നിരപരാധിയായും ടീം മാനേജെരായും മാമനായും ഒക്കെ വിലസിയ
അവനെ കാണാന്‍ തിടുക്കമായി..ആദ്യം ഫോണ്‍ ചെയ്ത പുള്ളിക്കാരന്‍ തന്നെ
പ്രാഞ്ചിയേട്ടനെയും കുടുംബത്തെയും വീട്ടിലെത്തിച്ചു. ഒരു ചായ കൊടുത്തു
'പുള്ളി'യെ ഒഴിവാകമെന്നാണ് പ്രാഞ്ചിയും പറഞ്ഞിരുന്നത് :). പതിവ് പോലെ ഭാര്യ
സ്വാദിഷ്ടമായ ചിക്കന്‍ കറി വെച്ചിരുന്നു..മണം കിട്ടിയത് കൊണ്ടാകാം പുള്ളി
പോകാഞ്ഞത്. ഒടുവില്‍ നമ്മുടെ പ്രാഞ്ചി തീരുമാനം അറിയിച്ചു. ഇന്ന് എല്ലാരും
കൂടി സന്തോഷത്തോടെ ഇവിടുന്നു തന്നെ കഴിക്കാമെന്ന്.പുള്ളിക്കാരന്‍ പിന്നെ
പൊട്ടിച്ചു കൊണ്ടേയിരുന്നു..കഥകള്‍..മസാല ഉള്ളതും ചേര്‍ത്തതും
ഇല്ലാത്തതും..ഒക്കെ കേട്ട് കുടു കുടെ ചിരിച്ചു ഒരു വിധം പുള്ളിക്കാരനെ
പറഞ്ഞു വിട്ടു..നമ്മളും പ്രാഞ്ചിയും കൂടി അങ്ങിനെ ഇരിക്കുമ്പോള്‍ അധ ഒരു
കാള്‍ വരുന്നു..എന്റെ മൊബൈലിലേക്ക്..അവള്‍ക്കു എന്നോട് പറയാന്‍ ഒന്നും
ഉണ്ടായിരുന്നില്ല.. പക്ഷെ പ്രാഞ്ചി ക്ക് സുഖമാണോയെന്നാണ് അന്വേഷണം..!
സത്യത്തില്‍ പ്രാഞ്ചി വന്നത് "saint" നെ കാണാനാണ് പോലും..ജനനി!ഇനി
കഥാകൃത്തിന്റെ സംശയം: ഈ കഥയിലെ നായികെയെ എങ്ങിനെ മനസ്സിലാക്കും..?[തുടരും]
അനുഭവങ്ങളുടെ ഒരു കൂമ്പാരമാണ് സത്യത്തില്‍ ജീവിതം. തുടക്കവും ഒടുക്കവും എല്ലാവര്ക്കും അറിയാവുന്ന മറ്റൊരു സത്യം. കാര്യങ്ങള്‍ ഇതാണെങ്കിലും ജീവിതം അത്രയ്ക്ക് സുഖകരമൊന്നുമായിരിക്കില്ല പലപ്പോഴും പലര്‍ക്കും. പ്രവാസിയായി അവതാരമെടുത്തിരിക്കുന്നവര്‍ക്കാണ് താരതമ്യേനെ കൂടുതല്‍ അനുഭവങ്ങള്‍. ആകെ പരിഭ്രാമിചിരിക്കുംബോഴാനു സ്കൂളില്‍ പഠിച്ചിരുന്ന ഏകദേശം പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സുഹൃത്തിനെ ബഹറിനില്‍ ഉണ്ടെന്നു ഫേസ് ബുക്കില്‍ നിന്നും അറിയുന്നത്. തൊട്ടടുത്ത ദിവസം തന്നെ കാണാനും സാധിച്ചു. അവന്‍ വീണ്ടും സന്തോഷിപ്പിച്ചു, എന്നോടൊപ്പം പ്രീഡിഗ്രിക്ക് പഠിച്ച മറ്റൊരു സുഹൃത്ത് കൂടി ഇവിടുണ്ട് പോലും. പിന്നെ സൗദിയിലുള്ള സുഹൃത്ത് വഴി ഒന്ന് രണ്ടാളുകള്‍ കൂടി എത്തി.. ചുരുക്കത്തില്‍ പ്രവാസം ആദ്യം തന്നെ പ്രയാസമായില്ല. കുറച്ചു മാസത്തേക്കെങ്കിലും ഭാര്യയെയും കുഞ്ഞിനെയും പിരിഞ്ഞിരിക്കണമെന്നതാണ് വേദന. ഇപ്പോള്‍ കുബ്ബൂസുസുകളുടെയും കട്ടന്റെയും ലോകത്തെത്തിയത് പോലെ. മഗരിബിനു പള്ളിയില്‍ ഇന്ചിയിട്ട ചായയും കിട്ടുന്നുണ്ട്. പുതിയ കുറച്ചു പരിചയങ്ങളും എത്തി പിടിക്കാന്‍ സാധിച്ചു. കറുത്തവന്റെയും വെളുത്തവന്റ...
Comments