Skip to main content

മഠം പ്രാഞ്ചി (പ്രാഞ്ചി 3)

അവന്‍ കയറി വന്നത് തന്നെ പതിവിലും സന്തോഷത്തിലാണ്. ഒരു പക്ഷെ അവള്‍ ഇത്തവണ അവനെ നേരിട്ട് വിളിച്ചിട്ടുണ്ടാവും. എന്തായാലും പ്രാഞ്ചിയോടു തന്നെ ചോദിച്ചു കളയാം. ക്ഷീണമുണ്ടാകും അല്ലെ, ചായ എടുക്കാം. ആയിക്കൊട്ടെയെന്നു അവനും. ഇന്ന് നമ്മുടെ "ലവന്‍" വരുമത്രേ. ശൂ.. ഇവന്‍ എന്താണ് കാര്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നത്. ഞാന്‍ സംശയങ്ങള്‍ നെയ്തെടുക്കാന്‍ തുടങ്ങി. അഥവാ ഇനി വല്ലതും ഒളിപ്പിക്കാന്‍ ശ്രേമിക്കുവാണോ. ഏയ്‌ അങ്ങിനെ വഴിയില്ല, നമ്മള്‍ എത്ര വര്‍ഷമായി അറിയുന്നവരാണ്. മതി പ്രാഞ്ചി, നീ വെറുതെ സമാധാനം കളയാതെ ഇന്നത്തെ കാര്യങ്ങള്‍ പറയ്‌. അതും കൂടി കേട്ടപ്പോള്‍ അവന്‍ ആഹ്ലാദം കൊണ്ട് മോനെ എടുത്തു പൊക്കി, എന്നിട്ട് ഉറക്കെ ചിരിച്ചു. വട്ടായോ?
അവന്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി. "ഞാന്‍ നോക്കി നില്‍ക്കെ ബാകി ഉള്ളവരെ ഒക്കെ കണ്ണ് കൊണ്ട്  തള്ളി മാറ്റി എന്റെയടുക്കല്‍ വന്നു നിന്ന്. ഞാന്‍ ആദ്യത്തില്‍ പകചെന്കിലും പിന്നെ മെല്ലെ പുഞ്ചിരിച്ചു. വീണു.. അതില്‍ വീണിരിക്കുന്നു. പിന്നെ മെല്ലെ  കൈ ഉയര്‍ത്തി..ചിരിച്ചു കൊണ്ട്.." എനിക്ക് ദേഷ്യം വരാന്‍ തുടങ്ങി. നീ ചുമ്മാ ആളെ വട്ടാക്കാതെ ചുരുക്കി പറയെടാ.  അവന്റെ ഭാര്യേ ഒന്ന് നോക്കി, അവള്‍ എന്തോ പരിഭവത്തിലാണ്. ഇനി കൂടുതല്‍ ചോദിച്ചാല്‍ പണിയാകുമോ. എന്തായാലും ഒന്ന് മനസ്സിലായി, അവള്‍ നേരില്‍ വന്നിരിക്കുന്നു. അതിന്റെ ഏനക്കെടാണ് അവന്റെ ഭാരയുടെ മുഖത്ത്  കാണുന്നത്. തത്കാലം ചോദ്യങ്ങള്‍ നിര്‍ത്താം. എന്നാല്‍ നമുക്ക്  കുളിയൊക്കെ കഴിഞ്ഞു ഭക്ഷണമാക്കിയാലോ? എല്ലാരും ഓക്കേ.അപ്പോഴേക്കും ലവന്‍  എത്തി! ഞാന്‍ അവനോടു കാര്യം മെല്ലെ അവതരിപ്പിച്ചു. പിന്നെ അവന്‍ വിളിച്ചു കൂവാന്‍ തുടങ്ങി " എന്നാല്‍ ഇന്ന് പ്രാഞ്ചി വക ചെലവ്, നമുക്ക് പുറത്തു പോകാം". ഓഹോ ഇവന്‍ കുടുംബ കലഹം ഉണ്ടാക്കും. മനസ്സില്‍ വന്നെങ്കിലും പുറത്തു പറഞ്ഞില്ല. കാരണം ഇപ്പോള്‍ പ്രാഞ്ചിയുടെ  ഭാര്യ സന്തോഷത്തിലാണ്.! അപ്പോള്‍ വീണ്ടും ഫോണ്‍, എനിക്ക് തന്നെ. ഞാന്‍ ഹലോ പറഞ്ഞു, തലക്കല്‍ പതിഞ്ഞ സ്വരത്തില്‍ "ഇത് ഞാനാണ്, പ്രാഞ്ചി ഉണ്ടോ..?" ഞാന്‍ രണ്ടും കല്‍പ്പിച്ചു അങ്ങോട്ട്‌ ചോദിച്ചു " നിങ്ങള്‍ ഇന്ന് കണ്ടതല്ലേ , ഇനിയും എന്താണ്.." അവള്‍ ഒരു ഞെട്ടലോടെ "ഇന്നോ, യെപ്പോ?" അപ്പോള്‍ പിന്നെ ഇവന്‍ വര്‍ണ്ണിക്കാന്‍ ശ്രേമിച്ചത് ആരെയാണ്? ഫോണ്‍ പ്രാഞ്ചി ക്ക് തന്നെ കൊടുത്തു. വീണ്ടും ചിരിയും തമാശയുമൊക്കെ ആയി അവന്‍ അതുമായി റൂമിലേക്ക്‌ നടന്നു. "ലവന്‍" അക്ഷമനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി. കാര്യം മനസ്സിലായി, എന്നാല്‍ നമുക്ക് പുറപ്പെടാം.ഞാന്‍ വണ്ടിയില്‍ വെച്ച് പ്രാഞ്ഞിയോടു എന്റെ സംശയം തുറന്നു ചോദിച്ചു. മറുപടി ഒരു നീണ്ട ചിരിയായിരുന്നു. എടാ ഉവ്വേ ഞാന്‍ മഠത്തിലെ കാര്യങ്ങള്‍ പറയുകയായിരുന്നു. അപ്പോള്‍ പിന്നെ എന്തിനായിരുന്നു നിന്റെ ഭാര്യ ദേഷ്യപെട്ടിരുന്നത്? ഹ..ഹ.. അത് ഞാന്‍ "താരം" ആയതിന്റെ അസൂയ. സത്യം അത്രേയുള്ളൂ... പിന്നല്ലാതെ. "ലവനും" ചിരിച്ചു. സംഭവം കത്തി, വര്‍ണ്ണിക്കാന്‍ മാത്രം ഉണ്ടായിരുന്നുവത്രെ ആ "മാഡ"ത്തെ..!നമ്മള്‍ അങ്ങിനെ ഹോട്ടലില്‍ എത്തി. ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്തു. എല്ലാരും ഒന്ന് തീരുമാനിച്ചു. ഇതാണ് എന്റെ ഫോണില്‍ പ്രാഞ്ചി യെ വിളിക്കുന്ന പെണ്‍കുട്ടി? അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, നാളെ അവള്‍ ഇങ്ങോട്ട് വരുമെന്ന് അറിയിച്ചിരിക്കുന്നു. ഹാവൂ സമാധാനമായി.[തുടരും..]

Comments

Popular posts from this blog

മാസിക

അനുഭവങ്ങളുടെ ഒരു കൂമ്പാരമാണ് സത്യത്തില്‍ ജീവിതം. തുടക്കവും ഒടുക്കവും എല്ലാവര്ക്കും അറിയാവുന്ന മറ്റൊരു സത്യം. കാര്യങ്ങള്‍ ഇതാണെങ്കിലും ജീവിതം അത്രയ്ക്ക് സുഖകരമൊന്നുമായിരിക്കില്ല പലപ്പോഴും പലര്‍ക്കും.  പ്രവാസിയായി അവതാരമെടുത്തിരിക്കുന്നവര്‍ക്കാണ് താരതമ്യേനെ കൂടുതല്‍ അനുഭവങ്ങള്‍. ആകെ പരിഭ്രാമിചിരിക്കുംബോഴാനു സ്കൂളില്‍ പഠിച്ചിരുന്ന ഏകദേശം പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സുഹൃത്തിനെ  ബഹറിനില്‍ ഉണ്ടെന്നു ഫേസ് ബുക്കില്‍ നിന്നും അറിയുന്നത്. തൊട്ടടുത്ത ദിവസം തന്നെ കാണാനും സാധിച്ചു. അവന്‍ വീണ്ടും സന്തോഷിപ്പിച്ചു, എന്നോടൊപ്പം പ്രീഡിഗ്രിക്ക് പഠിച്ച മറ്റൊരു സുഹൃത്ത് കൂടി ഇവിടുണ്ട് പോലും. പിന്നെ സൗദിയിലുള്ള സുഹൃത്ത് വഴി ഒന്ന് രണ്ടാളുകള്‍ കൂടി എത്തി.. ചുരുക്കത്തില്‍ പ്രവാസം ആദ്യം തന്നെ പ്രയാസമായില്ല. കുറച്ചു മാസത്തേക്കെങ്കിലും  ഭാര്യയെയും കുഞ്ഞിനെയും പിരിഞ്ഞിരിക്കണമെന്നതാണ് വേദന. ഇപ്പോള്‍ കുബ്ബൂസുസുകളുടെയും കട്ടന്റെയും ലോകത്തെത്തിയത് പോലെ. മഗരിബിനു പള്ളിയില്‍ ഇന്ചിയിട്ട ചായയും കിട്ടുന്നുണ്ട്‌. പുതിയ കുറച്ചു പരിചയങ്ങളും എത്തി പിടിക്കാന്‍ സാധിച്ചു. കറുത്തവന്റെയും വെളുത്തവന്റ...

Tell the truths

 The Arabs should show the guts to produce videos in English demonstrating the real stats and facts to debunk the "islamophobia built on false and fake narratives". To make Israel crimes supported, the zionists, imperialists, colonialists and now fascists coined and propagate the word terrorism too much to polarize and stop thinking justice. The responsibility definitely with the people initially targeted by then islamophobic elements. We have various books, articles, videos etc are available to support the truths. Only thing is to act and make the Muslims free from being attacked or tortured only because of the fake narratives. At this time, the world witness how much hatreds kills innocent humans around the globe. When Palestine is the truth, no one stops Israel which itself is an occupier and oppressor. When secularism and humanity prevails atleast on educational forums, it's high time gather conferences initiated by Arabs, and show the truths visually. Islam and it...

ഓര്‍മക്കൂട് (അനുഭവങ്ങള്‍)

വൈകുന്നേരം സ്കൂള്‍ വിട്ടു. രാജുവങ്കിള്‍ വരാന്‍ വൈകും, എന്നാല്‍ പിന്നെ  ബദാം ഉപയോഗിച്ച് ചെരുപ്പ് ക്രിക്കറ്റ്‌ കളിക്കാമെന്ന് തീരുമാനമായി. പ്ലേ ഗ്രൗണ്ടില്‍ വോളി ബോള്‍ കോര്ടിലെ ഒരു തൂണ് നമ്മള്‍ കയ്യടക്കി. സുബിന്‍..റോബി..എല്‍വിസ്‌..അജയ്‌... ഇവരൊക്കെ എന്നോടൊപ്പമുണ്ടായിരുന്നു എന്നാണ് ഓര്മ. കൂട്ടത്തില്‍ ചില കൂട്ടുകാരുടെ അനിയന്മാരും. കളി മുന്നോട്ടു പോയി.. ഇടയ്ക്കു എന്തോ കഷപിശയായി... എക്സാം എഴുതാന്‍ ഉപയോഗിക്കുന്ന ബൈന്‍ഡ് ആണ് നമ്മുടെ ക്രിക്കറ്റ്‌ ബാറ്റ്. അത് വെച്ച് ഒരു അടി കൊടുത്തു കൂട്ടത്തിലെ ഒരനിയന്‍ ചെക്കന്. സംഭവം അല്പം ഗൌരവമുള്ളതായി. ടീച്ചര്‍ വിളിപ്പിചിരിക്കുന്നു. ഞാന്‍ ശെരിക്കും പേടിച്ചു വിറക്കുന്നുണ്ടായിരുന്നു. പക്ഷെ ആരായിരിക്കും അത് ഉടനെ അവിടെ എത്തിച്ചത്..? എന്തായാലും പേടിച്ചു പേടിച്ചു ടീച്ചറിന്റെ മുന്‍പില്‍ ഹാജരായി. കണ്ണാടി വെച്ച അവള്‍ എന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. അവളുടെ അനിയനെയാണോ ഞാന്‍ അടിച്ചത്, അല്ല അവളുടെ കൂട്ടുകാരിയുടെ അനിയനെ. അവര്‍ അപ്പുറത്ത് മാറി നിന്ന് അതിനെക്കാള്‍ രൂക്ഷമായി തുറിച്ചു നോക്കുന്നു.. അവള്‍ക്കു ഉണ്ടാക്കണ്ണായിരുന്നു. എനിക്ക് നല്ല ഒരു നു...