Skip to main content

സ്റ്റാന്‍ഡേര്‍ഡ് IV ബി (അനുഭവങ്ങള്‍)

ഹോളി ഏഞ്ചല്‍സിലെ ഒരിക്കലും മായാത്ത ഓര്‍മകളുമായി, ഇന്നും മുന്നില്‍ ആ സ്റ്റേജ് കാണുന്നുണ്ട്. ഒരു പാട് കഥകള്‍ ഉണ്ടാകും അതിനു പറയാന്‍. ഓര്‍മയില്‍ ആദ്യമായി അവിടെ ഒരു "ക്ലാസ്സ്‌" നടത്തിയത് നമ്മള്‍ നാലാം ക്ലാസ്സുകാര്‍ക്കായിരുന്നു. അതും അതിലും  മഹത്തരമായ ഒരധ്യാപികയുടെ നേതൃ ത്വത്തില്‍. ഇനിയുമുണ്ട് ഒരു പാട് മായാത്ത ഓര്‍മ്മകള്‍ അവിടെ. ആരെയൊക്കെയോ പുതിയ തലങ്ങളിലേക്ക് ചിന്തിപ്പിച്ച സമയവും ഈ കാലഘട്ടമായിരുന്നു. പുതുതായി മിക്കവാറും എല്ലാ കൊല്ലവും ആരെങ്കിലും വരും. പക്ഷെ ഇത്തവണ എത്തിയ അവള്‍ എന്തോ എല്ലാര്‍ക്കും കൌതുകം ആയിരുന്നു. എന്താണെന്ന് അറിയില്ല, ഒരു നാലാം ക്ലാസ്സുകാരന്റെ വിചാരങ്ങള്‍ക്കപ്പുറമായിരുന്നു അതൊക്കെ. പുതിയ അധ്യാപിക പെട്ടന്നു തന്നെ നമ്മളുടെയെല്ലാം പ്രിയപ്പെട്ട "മിസ്സ്‌" ആയി. പുതിയ ശീലങ്ങള്‍ .. ഒരു തരം എനര്‍ജി കിട്ടിയ പോലെയായിരുന്നു...
അവള്‍ വരുന്ന നീല(?) വാന്‍ ചുറ്റിപറ്റി ചിലര്‍ "വിവരങ്ങള്‍" അന്വേഷിച്ചു കൊണ്ടിരുന്നു. അവള്‍ ആബ്സന്റ്റ്‌ ആയാല്‍ അന്നത്തെ ദിവസം എന്തൊക്കെയോ "ചര്‍ച്ചകള്‍" നടക്കുമായിരുന്നു. ഇപ്പോഴും ഉത്തരം കിട്ടാത്ത ഒന്നാണ്, എന്താണ് ഞങ്ങള്‍ വെറും നാലാം ക്ലാസ്സുകാര്‍ക്ക്  ഇത്ര മാത്രം "ചര്‍ച്ച" എന്നത്.  പിന്നീട് അവന്റെ കഥകള്‍ക്ക് കാതോര്‍ത്തു ഇരിക്കുമായിരുന്നു. അവളെ പറ്റിയായിരിക്കും കൂടുതല്‍ കഥകളും.
സോഷ്യല്‍ സ്റ്റ്ഡീസിന്റെ ക്ലാസ്സ്‌ എനിക്ക് ഒരു തരം പ്രണയം തോന്നിയ നിമിഷങ്ങളായിരുന്നു. ആ ക്ലാസ്സു നടക്കുമ്പോള്‍ പുറത്തു നല്ല മേഘാവൃതമായിരിക്കും മിക്കവാറും, മാത്രവുമല്ല പഠിപ്പിക്കുന്നതും ഏതാണ്ട് അതെ ടോപ്പിക്ക് ആയിരുന്നെന്നു തോന്നുന്നു. എല്ലാത്തിനും സൌന്ദര്യം കിട്ടാന്‍ കാരണം ഈ ഓപ്പണ്‍ സ്റ്റേജ് ക്ലാസ്സ്‌ തന്നെ ആയിരുന്നിരിക്കണം. അങ്ങിനെ എനിക്ക് മഴയുടെ ആദ്യ നിമിഷങ്ങളും, പിന്നെ നീല ആകാശവും ഒക്കെ ഇപ്പോഴും ഇഷ്ടമുള്ളതാണ്. സമയം കിട്ടിയാല്‍ ആകാശത്ത് നോക്കി നില്‍ക്കാനാണിഷ്ടം.

ഒരിക്കല്‍ എന്തോ കുപ്പിയോ മറ്റോ പൊട്ടി വീണപ്പോള്‍ പണ്ട് ഞാന്‍ സ്കൂളിലേക്ക് കാലെടുത്തു വെച്ച സമയം എന്നെ ഒരു വടിയുമായി പിന്തുടര്‍ന്ന അതെ പെണ്‍കുട്ടി എന്റെയൊപ്പം ചേര്‍ന്ന് അത് വാരാന്‍ വന്നു. പക്ഷെ ഞാന്‍ ഒറ്റയ്ക്ക് അത് വൃത്തിയാക്കി. അപ്പോള്‍ പെട്ടന് കുട്ടികളുടെ ഇടയില്‍ നിന്നും വന്നു എന്നോട് "സൂക്ഷിച്ചു, കൈ  മുറിയാതെ.."  ഓര്‍മച്ചെപ്പില്‍ ഇന്നും കേള്‍ക്കാം. പിന്നീട് കള്ളനും പോലീസും കളിക്കുമ്പോഴോ മറ്റോ, എന്നെ പിന്നില്‍ നിന്നും ഒരു കൂട്ടുകാരന്‍ തള്ളിയിട്ടു. നല്ല വേദനെയോടെ ഞാന്‍ കരഞ്ഞിരുന്നു. അവനോടു മനസ്സില്‍  അത്യാവശ്യം ദേഷ്യം തോന്നിയ സമയം.
പക്ഷെ ഞങ്ങള്‍ കൊച്ചു കൂട്ടുകാര്‍ അതൊക്കെ പൊറുത്തും മറന്നും പിന്നെയും കളിച്ചും കാലം നീക്കുമായിരുന്നു.
അങ്ങിനെ ഒരു പാട് രസമുള്ള .. സ്നേഹമുള്ള .. നൊമ്പരങ്ങള്‍ ഉള്ള .. അനുഭവങ്ങള്‍ തന്നത് ആ സ്റ്റേജ് ആയിരുന്നു.

ആ ക്ലാസ്സില്‍ ഇരിക്കുമ്പോഴാണ് ബന്ധങ്ങളുടെ വില മനസ്സിലാവാതെ ഒരു മരണ വാര്‍ത്തയുമായി എന്റെ കസിന്‍ എന്നെ വിളിക്കാന്‍ എത്തിയത്. ഞാന്‍ പോയി, അതെ സ്കൂളില്‍ തന്നെ എന്റെ കൂടെപിറപ്പുകളും ഉണ്ടായിരുന്നു. പിന്നെയുമുണ്ടായിരുനു കുടുംബത്തെ ഒരുപാട് പേര്‍ അതെ സ്കൂളില്‍, നമ്മള്‍ എല്ലാവരെയും സ്നേഹിച്ചിരുന്ന ഒരു പക്ഷെ ഞാന്‍ സ്നേഹിക്കതിരുന്നവര്‍ കാത്തിരുന്നു. എന്തായാലും സാധാരണ ഒരു മരണാനന്തര ചടങ്ങുകള്‍പ്പുരം ഒന്നും തോന്നിയില്ല അന്ന്. പില്‍കാലത്ത് സ്നേഹിക്കാന്‍ വിട്ടു പോയവരുടെ കൂട്ടത്തില്‍ എനിക്ക് എഴുതി മാറ്റെണ്ടി വന്നു ഇവരെയൊക്കെ. കാരണം ആര്‍ക്കും, എനിക്കും സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ലായിരുന്നു. എന്തായാലും ബന്ധങ്ങള്‍ അട്ടുപോകാന്‍ തുടങ്ങിയിരുന്നു അന്നെ. ഇപ്പോഴും അത് തുടരുന്നു, അഥവാ ഇനി അതിനു ബന്ധുക്കള്‍ ഇല്ലാതെയായി. പുതിയതായി വന്നവര്‍ എന്റെ ഭാര്യം കുട്ടിയും മാത്രം.

Comments

Popular posts from this blog

മാസിക

അനുഭവങ്ങളുടെ ഒരു കൂമ്പാരമാണ് സത്യത്തില്‍ ജീവിതം. തുടക്കവും ഒടുക്കവും എല്ലാവര്ക്കും അറിയാവുന്ന മറ്റൊരു സത്യം. കാര്യങ്ങള്‍ ഇതാണെങ്കിലും ജീവിതം അത്രയ്ക്ക് സുഖകരമൊന്നുമായിരിക്കില്ല പലപ്പോഴും പലര്‍ക്കും.  പ്രവാസിയായി അവതാരമെടുത്തിരിക്കുന്നവര്‍ക്കാണ് താരതമ്യേനെ കൂടുതല്‍ അനുഭവങ്ങള്‍. ആകെ പരിഭ്രാമിചിരിക്കുംബോഴാനു സ്കൂളില്‍ പഠിച്ചിരുന്ന ഏകദേശം പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സുഹൃത്തിനെ  ബഹറിനില്‍ ഉണ്ടെന്നു ഫേസ് ബുക്കില്‍ നിന്നും അറിയുന്നത്. തൊട്ടടുത്ത ദിവസം തന്നെ കാണാനും സാധിച്ചു. അവന്‍ വീണ്ടും സന്തോഷിപ്പിച്ചു, എന്നോടൊപ്പം പ്രീഡിഗ്രിക്ക് പഠിച്ച മറ്റൊരു സുഹൃത്ത് കൂടി ഇവിടുണ്ട് പോലും. പിന്നെ സൗദിയിലുള്ള സുഹൃത്ത് വഴി ഒന്ന് രണ്ടാളുകള്‍ കൂടി എത്തി.. ചുരുക്കത്തില്‍ പ്രവാസം ആദ്യം തന്നെ പ്രയാസമായില്ല. കുറച്ചു മാസത്തേക്കെങ്കിലും  ഭാര്യയെയും കുഞ്ഞിനെയും പിരിഞ്ഞിരിക്കണമെന്നതാണ് വേദന. ഇപ്പോള്‍ കുബ്ബൂസുസുകളുടെയും കട്ടന്റെയും ലോകത്തെത്തിയത് പോലെ. മഗരിബിനു പള്ളിയില്‍ ഇന്ചിയിട്ട ചായയും കിട്ടുന്നുണ്ട്‌. പുതിയ കുറച്ചു പരിചയങ്ങളും എത്തി പിടിക്കാന്‍ സാധിച്ചു. കറുത്തവന്റെയും വെളുത്തവന്റ...

ലൈഫ് ഈസ്‌ ബ്യുടിഫുല്‍

എന്നും വരയും കുറിയുമൊക്കെ ചാലിച്ച് എന്തെങ്കിലും ചെയ്യണമെന്നു കരുതിയിരുന്നെങ്കിലും അതൊന്നും ഈയുള്ളവന് നടന്നില്ല. പക്ഷെ എല്ലാം ബുധിരാക്ഷസനെന്നു വിശേഷിപ്പിക്കുന്ന idiot കമ്പ്യൂട്ടറില്‍ ഒതുങ്ങി .. സ്വന്തമെന്നു പറയാനാവില്ലെങ്കിലും ചില കോഡുകള്‍ മാത്രം എന്റെ വക..എന്നാലും ഞാനും ഈ പഹയന്റെ സഹായത്താല്‍ ബ്ലോഗിലിടം നേടി..!   ================================================================ ജീവിതം , അതിപ്പോഴും ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. കലാലയ ജീവിതത്തില്‍ എല്ലാം ഒരു തമാശയായും സ്വന്തമായി ബാധ്യതയില്ലതെയും അങ്ങനെ കടന്നു പോയി. ഇപ്പോള്‍ കാര്യങ്ങളുടെ സ്ഥിതി മാറി, അതോടെ എന്റെ ഗൌരവവും. പക്ഷെ എല്ലാം മനസ്സില്കാനും കേള്കാനും പറയാനും ഞാന്‍ തന്നെ ആയതു പോലെ. ആരും ആരെയും ഒന്നിനും സഹായികാണോ, ഒന്നും കേള്കാണോ തയ്യാറല്ല. പക്ഷെ ചില കഥകള്‍ എല്ലാര്ക്കും ഇഷ്ടമാണ്. അതില്‍ ഞാന്‍ പെടില്ലെല്ലോ..! മനസ്സിന്റെ കോണില്‍ ഇങ്ങനെ ഉയരുന്ന ചിന്തകള്‍ ചിലപ്പോഴെങ്കിലും കവിതയായി ഭാവിചെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ എന്നെ പോലെ കലാ ബോധാമില്ലതവര്ക് അങ്ങിനെ പറ്റുമോ ? അത് കൊണ്ട് ഗദ്യ രൂപത്തില്‍ അങ്ങ് കാച്ചിയേക്കാമെ...

ഓര്‍മക്കൂട് (അനുഭവങ്ങള്‍)

വൈകുന്നേരം സ്കൂള്‍ വിട്ടു. രാജുവങ്കിള്‍ വരാന്‍ വൈകും, എന്നാല്‍ പിന്നെ  ബദാം ഉപയോഗിച്ച് ചെരുപ്പ് ക്രിക്കറ്റ്‌ കളിക്കാമെന്ന് തീരുമാനമായി. പ്ലേ ഗ്രൗണ്ടില്‍ ബാസ്കറ്റ്ബാൾ കോര്ടിലെ ഒരു തൂണ് നമ്മള്‍ കയ്യടക്കി. സുബിന്‍..റോബി..എല്‍വിസ്‌..അജയ്‌... ഇവരൊക്കെ എന്നോടൊപ്പമുണ്ടായിരുന്നു എന്നാണ് ഓര്മ. കൂട്ടത്തില്‍ ചില കൂട്ടുകാരുടെ അനിയന്മാരും. കളി മുന്നോട്ടു പോയി.. ഇടയ്ക്കു എന്തോ കഷപിശയായി... എക്സാം എഴുതാന്‍ ഉപയോഗിക്കുന്ന ബൈന്‍ഡ് ആണ് നമ്മുടെ ക്രിക്കറ്റ്‌ ബാറ്റ്. അത് വെച്ച് ഒരു അടി കൊടുത്തു കൂട്ടത്തിലെ ഒരനിയന്‍ ചെക്കന്. സംഭവം അല്പം ഗൌരവമുള്ളതായി. ടീച്ചര്‍ വിളിപ്പിചിരിക്കുന്നു. ഞാന്‍ ശെരിക്കും പേടിച്ചു വിറക്കുന്നുണ്ടായിരുന്നു. പക്ഷെ ആരായിരിക്കും അത് ഉടനെ അവിടെ എത്തിച്ചത്..? എന്തായാലും പേടിച്ചു പേടിച്ചു ടീച്ചറിന്റെ മുന്‍പില്‍ ഹാജരായി. കണ്ണാടി വെച്ച അവള്‍ എന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. അവളുടെ അനിയനെയാണോ ഞാന്‍ അടിച്ചത്, അല്ല അവളുടെ കൂട്ടുകാരിയുടെ അനിയനെ. അവര്‍ അപ്പുറത്ത് മാറി നിന്ന് അതിനെക്കാള്‍ രൂക്ഷമായി തുറിച്ചു നോക്കുന്നു.. അവള്‍ക്കു ഉണ്ടാക്കണ്ണായിരുന്നു. എനിക്ക് നല്ല ഒരു ന...