വെക്കേഷന്‍ മൂഡിലാണ് എല്ലാവരും. ഒരേ റൂട്ടിലായത് കൊണ്ട് ട്രെയിനില്‍ കുറെ നേരം കതിയടിചിരിക്കാം, നേരം പോകുന്നതറിയില്ലെല്ലോ. അങ്ങിനെ ഞങ്ങള്‍ പരശുറാം എക്സ്പ്രസ്സില്‍ കോഴിക്കോട് നിന്നും യാത്ര തിരിച്ചു. കൂടെ ജുനിയറായ ഒരു കുട്ടിയുമുണ്ടായിരുന്നു. ചിലര്‍ വായനയില്‍ മുഴുകി, അത് കണ്ടപ്പോള്‍ ചില നേരെത്തെക്കെന്കിലും എനിക്ക് അസൂയ തോന്നി. അത് ഒരു തരം ജാഡയാണെന്നും ഞാന്‍ ധരിച്ചു വശായി! എന്തായാലും എഞ്ചിനീയറിംഗ് പഠനം പഠനത്തെക്കാളും ഇത് പോലെയുള്ള യാത്രകളും അനുഭവങ്ങളും കൊണ്ട് നിറഞ്ഞു നിന്നിരുന്നു. ഇവിടെ പഠനത്തിന് രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കിലും പഠനം എന്നത് സ്രോതസ്സില്‍ ബന്ധിച്ചതിനു അഥവാ കണക്ഷന് ശേഷം കിട്ടുനതാകുന്നു. ഈ സ്രോതസ്സ് ചിലപ്പോള്‍ പുസ്തകമാകം, അധ്യാപകനാകാം, സ്വന്തം അനുഭവും ആന്തരിക ജ്ഞാനവുമാകാം. എന്ന് വെച്ചാല്‍ പഠനത്തിന് നല്ല ലക്ഷ്യമുണ്ടാകണം, താത്പര്യമുണ്ടാകണം വിരസത പാടില്ല അങ്ങിനെ കുറെ ഗുണങ്ങളും വേണം. വിഷയം അതല്ല. ചായ ഒരു വീക്നെസ്സാണ്, അത് കൊണ്ട് തന്നെ കീശയില്‍ നിന്നും കാഷിറങ്ങുന്നതും അതിനു തന്നെ. പ്രായത്തിന്റെ അഹന്തയ്ക്ക് എല്ലാര്ക്കും സ്പോന്‍സ്ര്‍ ചെയ്യാനും മടികാണിക്കാ...