Skip to main content

Posts

Reading India : My views

India got freedom on 1947 August 15.   But why we fought for freedom?  During the 800 years of Muslim rule, no one thought of such thing, means people are enjoyed the freedom and security. But people agitated against the European colonialism (France, Britain and Dutch mainly). And for this noble cause all Indians united, except the current ruling party's parent organization called rss which was formed before independence. Instead they formed a terrorist group under hindutva ideology and started riots. There objective was always revolved around caste based ruling to enjoy devdasi, and over power poor people in the name of Brahmanical upper caste syndrome.

Humans can drink and eat the most hygeinic

 Recent videos shared by some political interests showed drinking cow urine..!! Always there are peoples with different nature, drinking own urine are some extend. The depth of this cow subject is nothing to be done for the people, instead creating an ecosystem of ritually accepting the cow and its salable products! Actually there are people who are kept away from clean drinking water around the globe. A good suggestion is who ever drinking cow urine, they can continue urine only, and saved pure water must be given to the human beings who drink gifted water.

ബംഗളൂരു വെടിവയ്പ്: അജണ്ട നിർമിക്കുന്നതാര് ?

 ബംഗളൂരുവിൽ ഒരു കോൺഗ്രസ് എം എൽ എ യുടെ സഹോദരിയുടെ മകൻ നവീൻ നടത്തിയ പ്രവാചകനിന്ദയും അതേ തുടർന്നുണ്ടായ സംഘർഷവും വാർത്തകളിൽനിന്നു നാം മനസ്സിലാക്കി. പൊടുന്നനെയുണ്ടായ പോലീസ് വെടിവയ്പിൽ മൂന്നു മുസ്‌ലിം യുവാക്കൾ രക്തസാക്ഷികളായി. പരിക്കേറ്റവരിലൊരാൾ കൂടി പിന്നീട് മരിച്ചു. അനവധി പേർ തടവിലായി. മുസ്‌ലിംയുവാക്കളെ തേടി വേട്ട തുടരുകയാണ് പോലീസ്. ബംഗളൂരുവിലെ മത, രാഷട്രീയ നേതാക്കൾ സംഭവത്തെ കുറിച്ച് പ്രതികരിച്ചതിപ്രകാരമാണ്: ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് ദേശീയ പ്രസിഡന്റ് സയ്യിദ് അർശദ് മദനി  : ബംഗളൂരുവിൽ കഴിഞ്ഞ ദിവസമുണ്ടായ പ്രശ്നങ്ങൾക്ക് കാരണം നിയമ പാലകരാണ്. മർദ്ദിതരെ അക്രമികളായി ചിത്രീകരിക്കുന്ന നിലപാട് സ്വീകരിക്കുന്ന പക്ഷം ഞങ്ങൾ കോടതിയെ സമീപിക്കും. വിമർശന വിധേയമായ പ്രവാചക നിന്ദ പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ കേസെടുക്കാതെ നീതിക്കായി ശബ്ദം ഉയർത്തിയവർക്കെതിരെ എന്തുകൊണ്ട് വെടിയുതിർത്തു? കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ : ഇതിനുപിന്നിൽ ബിജെപിയുടെ ഹിഡൻ അജണ്ടയുണ്ട്. ഞങ്ങളുടെ എം എൽ എ ആണ് അവിടെ. അദ്ദേഹത്തിൻ്റെ ഇമേജ് തകർക്കാൻ അവർ ആഗ്രഹിക്കുന്നു. സമഗ്രമായ അന്വേഷണം വേണം. എന്നാൽ ഒരന്വേഷണവും നടത്താതെ സംഭ...

ഞാൻ തേടിയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു

പ്രവാചകൻ മുഹമ്മദ്(ﷺ)എന്നെ ഒരിക്കലും സ്വാധീനിച്ചിരുന്നില്ല.. എനിക്ക് നബിയോട് പ്രത്യേകിച്ച് ഒരു ഇഷ്ടവും ഉണ്ടായിരുന്നില്ല.. എനിക്ക് ചെയ്യാന്‍ മടി ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രം പഠിപ്പിച്ചു തന്ന ഒരു ആത്മീയ നേതാവ്.. അതിലപ്പുറം നബി എനിക്കാരുമായിരുന്നില്ല.. പക്ഷെ അന്നും പലരും നബിയെ പ്രാണനെ പോലെ സ്നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.. പക്ഷെ എന്തിനു എന്ന ചോദ്യത്തിന് ആരും കൃത്യമായി ഒരു ഉത്തരം നല്‍കിയിരുന്നില്ല.. 'നമ്മുടെ നബിയല്ലേ, നമ്മള്‍ സ്നേഹിക്കണ്ടേ' എന്ന തികച്ചും യുക്തിരഹിതമായ ഒരു സ്നേഹം മാത്രം.. . ഞാനെന്ന ആ ഇരുപതുകാരന്‍ അന്ന് വീരനായകന്മാര്‍ക്ക് പിറകിലായിരുന്നു.. ഹീറോസിനെ മനസ്സില്‍ കൊണ്ട് നടക്കാനായിരുന്നു എനിക്കിഷ്ടം. ഭഗത് സിംഗ് മുതല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വരെയുള്ളവരും ഷെര്‍ലക് ഹോംസ് മുതല്‍ മംഗലശ്ശേരി നീലകണ്ഠന്‍ വരെയുള്ളവരും അന്നെന്റെ ഹീറോസ് ആയിരുന്നു.. എന്നിട്ടും നബി എനിക്കൊരു ഹീറോ അല്ലായിരുന്നു. കുറെ ആചാരങ്ങള്‍ ചെയ്യാന്‍ പഠിപ്പിച്ച, എനിക്ക് മനപാഠം ആക്കാന്‍ ബുദ്ധിമുട്ടുള്ള മന്ത്രോച്ചാരണങ്ങളുടെ രചയിതാവ് മാത്രം.. പള്ളിയുടെ ഒരു മൂലയില്‍ തസ്ബീഹ് മാലയില്‍ മന്ത്രങ്ങള്...

Through News

my sweeties

   

OnAnEidDay

മഠം പ്രാഞ്ചി (പ്രാഞ്ചി 3)

അവന്‍ കയറി വന്നത് തന്നെ പതിവിലും സന്തോഷത്തിലാണ്. ഒരു പക്ഷെ അവള്‍ ഇത്തവണ അവനെ നേരിട്ട് വിളിച്ചിട്ടുണ്ടാവും. എന്തായാലും പ്രാഞ്ചിയോടു തന്നെ ചോദിച്ചു കളയാം. ക്ഷീണമുണ്ടാകും അല്ലെ, ചായ എടുക്കാം. ആയിക്കൊട്ടെയെന്നു അവനും. ഇന്ന് നമ്മുടെ "ലവന്‍" വരുമത്രേ. ശൂ.. ഇവന്‍ എന്താണ് കാര്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നത്. ഞാന്‍ സംശയങ്ങള്‍ നെയ്തെടുക്കാന്‍ തുടങ്ങി. അഥവാ ഇനി വല്ലതും ഒളിപ്പിക്കാന്‍ ശ്രേമിക്കുവാണോ. ഏയ്‌ അങ്ങിനെ വഴിയില്ല, നമ്മള്‍ എത്ര വര്‍ഷമായി അറിയുന്നവരാണ്. മതി പ്രാഞ്ചി, നീ വെറുതെ സമാധാനം കളയാതെ ഇന്നത്തെ കാര്യങ്ങള്‍ പറയ്‌. അതും കൂടി കേട്ടപ്പോള്‍ അവന്‍ ആഹ്ലാദം കൊണ്ട് മോനെ എടുത്തു പൊക്കി, എന്നിട്ട് ഉറക്കെ ചിരിച്ചു. വട്ടായോ? അവന്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി. "ഞാന്‍ നോക്കി നില്‍ക്കെ ബാകി ഉള്ളവരെ ഒക്കെ കണ്ണ് കൊണ്ട്  തള്ളി മാറ്റി എന്റെയടുക്കല്‍ വന്നു നിന്ന്. ഞാന്‍ ആദ്യത്തില്‍ പകചെന്കിലും പിന്നെ മെല്ലെ പുഞ്ചിരിച്ചു. വീണു.. അതില്‍ വീണിരിക്കുന്നു. പിന്നെ മെല്ലെ  കൈ ഉയര്‍ത്തി..ചിരിച്ചു കൊണ്ട്.." എനിക്ക് ദേഷ്യം വരാന്‍ തുടങ്ങി. നീ ചുമ്മാ ആളെ വട്ടാക്കാതെ ചുരുക്കി പറയെടാ...

പ്രാഞ്ചി..(പ്രാഞ്ചി 2)

കഥാകൃത്ത് തുടരട്ടെ..നായികയെ വഴിയെ കണ്ടെത്താം.അന്ന് എല്ലാരും ലാത്തിയടി കഴിഞ്ഞു കിടന്നുറങ്ങി. പക്ഷെ ആ കാള്‍ ആരെയൊക്കെയോ സ്വപ്നത്തിലും സംശയത്തിലും ആഴ്ത്തിയിരുന്നു. പിറ്റേന്നു രാവിലെ ഞാന്‍ ചായ കുടിച്ചു പത്രം വായികാനോരുങ്ങിയപ്പോള്‍ പ്രാഞ്ചി ഒരു കോട്ടുവായ് ഒക്കെ ഇട്ടു ദാ വരുന്നു..തലേ രാത്രി പ്രാര്‍ത്ഥന ഉണ്ടായിരുന്നു പോലും..! എന്തായാലും ആശ്രമത്തിലേക്ക് വന്നതല്ലേ ജീവിതത്തില്‍ അങ്ങിനെ മാറ്റങ്ങള്‍ നല്ലതാണ്.ചായ ഒക്കെ കഴിഞ്ഞു രാവിലെ തന്നെ വരവിന്റെ ഉദ്ദേശം അന്വര്‍ഥമാക്കുന്ന തരത്തില്‍ സകുടുംബം ആശ്രമത്തിലേക്ക് വിട്ടു. ആഹാരം എങ്ങിനെ വേണമെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ ആശ്രമത്തില്‍ അറേഞ്ച് ചെയ്തോളുമെന്നു പറഞ്ഞു പ്രാഞ്ചി യും കുടുംബവും പോയി..ഇനിയിപ്പോള്‍ നമ്മളെന്തിനാ ആലോചിച്ചു നില്‍ക്കുന്നത്! ഞാന്‍ ജോലിക്കും പോയി. അധിധിയൊക്കെ വന്നതല്ലേ ഞാന്‍ വൈകിട്ട് അല്പം നേരത്തെ എത്തി. ചായ കുടിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. അതെ, ഇതവള്‍ തന്നെ. ഇത്തവണ എന്നെ പേരെടുത്തു വിളിച്ചു, പക്ഷെ ചോദ്യം പഴയ പോലെ തന്നെ ആവര്‍ത്തിച്ചു. പ്രാഞ്ചി ക്ക് സുഖം തന്നെ അല്ലെയെന്നു??ഇത്തവന്‍ എന്റെ ഭാര്യം ...

പ്രാന്ജിയേട്ടന്‍ (പ്രാഞ്ചി 1)

പ്രവാസ ജീവിതത്തിലെ ചെറിയ ഇടവേളയില്‍ അവന്‍ തലസ്ഥാനത്തേക്ക് വരുന്നു.... സകുടുംബം ! ഈ സന്തോഷ വാര്‍ത്ത അറിയിച്ചു കൊണ്ട് അതികായനായ ആ മനുഷ്യന്‍ എന്നെ ഫോണ്‍ ചെയ്തു പറഞ്ഞു..എനിക്കും ആകാംഷയായി...പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് നിരപരാധിയായും ടീം മാനേജെരായും മാമനായും ഒക്കെ വിലസിയ അവനെ കാണാന്‍ തിടുക്കമായി..ആദ്യം ഫോണ്‍ ചെയ്ത പുള്ളിക്കാരന്‍ തന്നെ പ്രാഞ്ചിയേട്ടനെയും കുടുംബത്തെയും വീട്ടിലെത്തിച്ചു. ഒരു ചായ കൊടുത്തു 'പുള്ളി'യെ ഒഴിവാകമെന്നാണ് പ്രാഞ്ചിയും പറഞ്ഞിരുന്നത് :). പതിവ് പോലെ ഭാര്യ സ്വാദിഷ്ടമായ ചിക്കന്‍ കറി വെച്ചിരുന്നു..മണം കിട്ടിയത് കൊണ്ടാകാം പുള്ളി പോകാഞ്ഞത്. ഒടുവില്‍ നമ്മുടെ പ്രാഞ്ചി തീരുമാനം അറിയിച്ചു. ഇന്ന് എല്ലാരും കൂടി സന്തോഷത്തോടെ ഇവിടുന്നു തന്നെ കഴിക്കാമെന്ന്.പുള്ളിക്കാരന്‍ പിന്നെ പൊട്ടിച്ചു കൊണ്ടേയിരുന്നു..കഥകള്‍..മസാല ഉള്ളതും ചേര്‍ത്തതും ഇല്ലാത്തതും..ഒക്കെ കേട്ട് കുടു കുടെ ചിരിച്ചു ഒരു വിധം പുള്ളിക്കാരനെ പറഞ്ഞു വിട്ടു..നമ്മളും പ്രാഞ്ചിയും കൂടി അങ്ങിനെ ഇരിക്കുമ്പോള്‍ അധ ഒരു കാള്‍ വരുന്നു..എന്റെ മൊബൈലിലേക്ക്..അവള്‍ക്കു എന്നോട് പറയാന്‍ ഒന്നും ഉണ്ടായിരുന്നില്ല.. ...

ഞാനുമൊരു കലാകാരന്‍?

ജീവിതം , അതിപ്പോഴും ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. കലാലയ ജീവിതത്തില്‍ എല്ലാം ഒരു തമാശയായും സ്വന്തമായി ബാധ്യതയില്ലതെയും അങ്ങനെ കടന്നു പോയി. ഇപ്പോള്‍ കാര്യങ്ങളുടെ സ്ഥിതി മാറി, അതോടെ എന്റെ ഗൌരവവും. പക്ഷെ എല്ലാം മനസ്സില്കാനും കേള്കാനും പറയാനും ഞാന്‍ തന്നെ ആയതു പോലെ. ആരും ആരെയും ഒന്നിനും സഹായികാണോ, ഒന്നും കേള്കാനോ തയ്യാറല്ല. പക്ഷെ ചില കഥകള്‍ എല്ലാര്ക്കും ഇഷ്ടമാണ്. അതില്‍ ഞാന്‍ പെടില്ലെല്ലോ..! മനസ്സിന്റെ കോണില്‍ ഇങ്ങനെ ഉയരുന്ന ചിന്തകള്‍ ചിലപ്പോഴെങ്കിലും കവിതയായി ഭാവിചെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ എന്നെ പോലെ കലാ ബോധാമില്ലതവര്ക് അങ്ങിനെ പറ്റുമോ ? അത് കൊണ്ട് ഗദ്യ രൂപത്തില്‍ അങ്ങ് കാച്ചിയേക്കാമെന്നു വെച്ച്. പക്ഷെ അവിടെയുമുണ്ടോ ഈ കലാ ബോധം വിടുന്നു? തത്കാലം എനിക്ക് എന്റെ ഭാരം ഇറക്കി വെക്കണം, അത്രേയുള്ളൂ. അത് കൊണ്ട് ഇടയ്ക്കു അങ്ങിനെ എഴുത്തും.. ചിലപ്പോള്‍ അത് കേവലം ഒരു വിങ്ങലായോ മാരും. ഈ സോഷ്യല്‍ വെബ്‌ എന്നാ കുന്ത്രാണ്ടം വന്നതോട് കൂടി ബ്ലോഗിലെ കളി നിര്‍ത്തി ഒരു പക്ഷെ വെറും ഒരു ലൈകോ കമന്റോ ആയി ഒതുങ്ങും..എന്തായാലും കവിയോ കധാകരാണോ അല്ലെങ്കിലും എന്നിലെ നോവുകളും ...

ഓര്‍മക്കൂട് (അനുഭവങ്ങള്‍)

വൈകുന്നേരം സ്കൂള്‍ വിട്ടു. രാജുവങ്കിള്‍ വരാന്‍ വൈകും, എന്നാല്‍ പിന്നെ  ബദാം ഉപയോഗിച്ച് ചെരുപ്പ് ക്രിക്കറ്റ്‌ കളിക്കാമെന്ന് തീരുമാനമായി. പ്ലേ ഗ്രൗണ്ടില്‍ വോളി ബോള്‍ കോര്ടിലെ ഒരു തൂണ് നമ്മള്‍ കയ്യടക്കി. സുബിന്‍..റോബി..എല്‍വിസ്‌..അജയ്‌... ഇവരൊക്കെ എന്നോടൊപ്പമുണ്ടായിരുന്നു എന്നാണ് ഓര്മ. കൂട്ടത്തില്‍ ചില കൂട്ടുകാരുടെ അനിയന്മാരും. കളി മുന്നോട്ടു പോയി.. ഇടയ്ക്കു എന്തോ കഷപിശയായി... എക്സാം എഴുതാന്‍ ഉപയോഗിക്കുന്ന ബൈന്‍ഡ് ആണ് നമ്മുടെ ക്രിക്കറ്റ്‌ ബാറ്റ്. അത് വെച്ച് ഒരു അടി കൊടുത്തു കൂട്ടത്തിലെ ഒരനിയന്‍ ചെക്കന്. സംഭവം അല്പം ഗൌരവമുള്ളതായി. ടീച്ചര്‍ വിളിപ്പിചിരിക്കുന്നു. ഞാന്‍ ശെരിക്കും പേടിച്ചു വിറക്കുന്നുണ്ടായിരുന്നു. പക്ഷെ ആരായിരിക്കും അത് ഉടനെ അവിടെ എത്തിച്ചത്..? എന്തായാലും പേടിച്ചു പേടിച്ചു ടീച്ചറിന്റെ മുന്‍പില്‍ ഹാജരായി. കണ്ണാടി വെച്ച അവള്‍ എന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. അവളുടെ അനിയനെയാണോ ഞാന്‍ അടിച്ചത്, അല്ല അവളുടെ കൂട്ടുകാരിയുടെ അനിയനെ. അവര്‍ അപ്പുറത്ത് മാറി നിന്ന് അതിനെക്കാള്‍ രൂക്ഷമായി തുറിച്ചു നോക്കുന്നു.. അവള്‍ക്കു ഉണ്ടാക്കണ്ണായിരുന്നു. എനിക്ക് നല്ല ഒരു നു...

വെക്കേഷന്‍ (അനുഭവങ്ങള്‍)

വെക്കേഷന്‍ മൂഡിലാണ് എല്ലാവരും. ഒരേ റൂട്ടിലായത് കൊണ്ട് ട്രെയിനില്‍ കുറെ നേരം കതിയടിചിരിക്കാം, നേരം പോകുന്നതറിയില്ലെല്ലോ. അങ്ങിനെ ഞങ്ങള്‍ പരശുറാം എക്സ്പ്രസ്സില്‍ കോഴിക്കോട് നിന്നും യാത്ര തിരിച്ചു. കൂടെ ജുനിയറായ ഒരു കുട്ടിയുമുണ്ടായിരുന്നു. ചിലര്‍ വായനയില്‍ മുഴുകി, അത് കണ്ടപ്പോള്‍ ചില നേരെത്തെക്കെന്കിലും എനിക്ക് അസൂയ തോന്നി. അത് ഒരു തരം ജാഡയാണെന്നും ഞാന്‍ ധരിച്ചു വശായി! എന്തായാലും എഞ്ചിനീയറിംഗ് പഠനം പഠനത്തെക്കാളും ഇത് പോലെയുള്ള യാത്രകളും അനുഭവങ്ങളും കൊണ്ട് നിറഞ്ഞു നിന്നിരുന്നു. ഇവിടെ പഠനത്തിന് രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കിലും പഠനം എന്നത് സ്രോതസ്സില്‍ ബന്ധിച്ചതിനു അഥവാ കണക്ഷന് ശേഷം കിട്ടുനതാകുന്നു. ഈ സ്രോതസ്സ് ചിലപ്പോള്‍ പുസ്തകമാകം, അധ്യാപകനാകാം, സ്വന്തം അനുഭവും ആന്തരിക ജ്ഞാനവുമാകാം. എന്ന് വെച്ചാല്‍ പഠനത്തിന് നല്ല ലക്ഷ്യമുണ്ടാകണം, താത്പര്യമുണ്ടാകണം വിരസത പാടില്ല അങ്ങിനെ കുറെ ഗുണങ്ങളും വേണം. വിഷയം അതല്ല. ചായ ഒരു വീക്നെസ്സാണ്, അത് കൊണ്ട് തന്നെ കീശയില്‍ നിന്നും കാഷിറങ്ങുന്നതും അതിനു തന്നെ. പ്രായത്തിന്റെ അഹന്തയ്ക്ക് എല്ലാര്ക്കും സ്പോന്‍സ്ര്‍ ചെയ്യാനും മടികാണിക്കാ...

സ്റ്റാന്‍ഡേര്‍ഡ് IV ബി (അനുഭവങ്ങള്‍)

ഹോളി ഏഞ്ചല്‍സിലെ ഒരിക്കലും മായാത്ത ഓര്‍മകളുമായി, ഇന്നും മുന്നില്‍ ആ സ്റ്റേജ് കാണുന്നുണ്ട്. ഒരു പാട് കഥകള്‍ ഉണ്ടാകും അതിനു പറയാന്‍. ഓര്‍മയില്‍ ആദ്യമായി അവിടെ ഒരു "ക്ലാസ്സ്‌" നടത്തിയത് നമ്മള്‍ നാലാം ക്ലാസ്സുകാര്‍ക്കായിരുന്നു. അതും അതിലും  മഹത്തരമായ ഒരധ്യാപികയുടെ നേതൃ ത്വത്തില്‍. ഇനിയുമുണ്ട് ഒരു പാട് മായാത്ത ഓര്‍മ്മകള്‍ അവിടെ. ആരെയൊക്കെയോ പുതിയ തലങ്ങളിലേക്ക് ചിന്തിപ്പിച്ച സമയവും ഈ കാലഘട്ടമായിരുന്നു. പുതുതായി മിക്കവാറും എല്ലാ കൊല്ലവും ആരെങ്കിലും വരും. പക്ഷെ ഇത്തവണ എത്തിയ അവള്‍ എന്തോ എല്ലാര്‍ക്കും കൌതുകം ആയിരുന്നു. എന്താണെന്ന് അറിയില്ല, ഒരു നാലാം ക്ലാസ്സുകാരന്റെ വിചാരങ്ങള്‍ക്കപ്പുറമായിരുന്നു അതൊക്കെ. പുതിയ അധ്യാപിക പെട്ടന്നു തന്നെ നമ്മളുടെയെല്ലാം പ്രിയപ്പെട്ട "മിസ്സ്‌" ആയി. പുതിയ ശീലങ്ങള്‍ .. ഒരു തരം എനര്‍ജി കിട്ടിയ പോലെയായിരുന്നു... അവള്‍ വരുന്ന നീല(?) വാന്‍ ചുറ്റിപറ്റി ചിലര്‍ "വിവരങ്ങള്‍" അന്വേഷിച്ചു കൊണ്ടിരുന്നു. അവള്‍ ആബ്സന്റ്റ്‌ ആയാല്‍ അന്നത്തെ ദിവസം എന്തൊക്കെയോ "ചര്‍ച്ചകള്‍" നടക്കുമായിരുന്നു. ഇപ്പോഴും ഉത്തരം കിട്ടാത്ത ഒന്നാണ്, എന...

മാസിക

അനുഭവങ്ങളുടെ ഒരു കൂമ്പാരമാണ് സത്യത്തില്‍ ജീവിതം. തുടക്കവും ഒടുക്കവും എല്ലാവര്ക്കും അറിയാവുന്ന മറ്റൊരു സത്യം. കാര്യങ്ങള്‍ ഇതാണെങ്കിലും ജീവിതം അത്രയ്ക്ക് സുഖകരമൊന്നുമായിരിക്കില്ല പലപ്പോഴും പലര്‍ക്കും.  പ്രവാസിയായി അവതാരമെടുത്തിരിക്കുന്നവര്‍ക്കാണ് താരതമ്യേനെ കൂടുതല്‍ അനുഭവങ്ങള്‍. ആകെ പരിഭ്രാമിചിരിക്കുംബോഴാനു സ്കൂളില്‍ പഠിച്ചിരുന്ന ഏകദേശം പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സുഹൃത്തിനെ  ബഹറിനില്‍ ഉണ്ടെന്നു ഫേസ് ബുക്കില്‍ നിന്നും അറിയുന്നത്. തൊട്ടടുത്ത ദിവസം തന്നെ കാണാനും സാധിച്ചു. അവന്‍ വീണ്ടും സന്തോഷിപ്പിച്ചു, എന്നോടൊപ്പം പ്രീഡിഗ്രിക്ക് പഠിച്ച മറ്റൊരു സുഹൃത്ത് കൂടി ഇവിടുണ്ട് പോലും. പിന്നെ സൗദിയിലുള്ള സുഹൃത്ത് വഴി ഒന്ന് രണ്ടാളുകള്‍ കൂടി എത്തി.. ചുരുക്കത്തില്‍ പ്രവാസം ആദ്യം തന്നെ പ്രയാസമായില്ല. കുറച്ചു മാസത്തേക്കെങ്കിലും  ഭാര്യയെയും കുഞ്ഞിനെയും പിരിഞ്ഞിരിക്കണമെന്നതാണ് വേദന. ഇപ്പോള്‍ കുബ്ബൂസുസുകളുടെയും കട്ടന്റെയും ലോകത്തെത്തിയത് പോലെ. മഗരിബിനു പള്ളിയില്‍ ഇന്ചിയിട്ട ചായയും കിട്ടുന്നുണ്ട്‌. പുതിയ കുറച്ചു പരിചയങ്ങളും എത്തി പിടിക്കാന്‍ സാധിച്ചു. കറുത്തവന്റെയും വെളുത്തവന്റ...